18 December Thursday

ഗ്രോബാഗുകൾ വിതരണം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023


പെരുമ്പാവൂർ
വേങ്ങൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വനിതകൾക്ക് മട്ടുപ്പാവിൽ പച്ചക്കറിക്കൃഷി ചെയ്യാനായി തൈ നട്ട ഗ്രോബാഗുകൾ വിതരണം ചെയ്തു. 2.36 ലക്ഷം രൂപ ചെലവഴിച്ച്‌ 2630 ഗ്രോബാഗുകളാണ് വിതരണം ചെയ്തത്. കർഷകർക്ക് 75 ശതമാനം സബ്സിഡിയാണ് നൽകുന്നത്. പ്രസിഡന്റ് ശിൽപ്പ സുധീഷ് ഉദ്ഘാടനം ചെയ്തു.

വികസന സ്ഥിരംസമിതി അധ്യക്ഷ ശ്രീജ ഷിജോ അധ്യക്ഷയായി. കൃഷി ഓഫീസർ നിതീഷ് ബാബു, സ്ഥിരംസമിതി അധ്യക്ഷരായ ബിജു പീറ്റർ, ഷീബ ചാക്കപ്പൻ, പഞ്ചായത്ത് അംഗങ്ങളായ ആൻസി ജോബി, ടി ബിജു, ബേസിൽ കല്ലറക്കൽ, ബൈജു പോൾ, പി വി പീറ്റർ, ജിനു ബിജു, കെ എസ്   ശശികല, വിനു സാഗർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top