26 April Friday

കോട്ടുവള്ളി ഒരുങ്ങുന്നു ; ഓണത്തിന്‌ പച്ചക്കറി സമൃദ്ധമാകും

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023


പറവൂർ
ഓണത്തിന്‌ പച്ചക്കറി സമൃദ്ധമായി വിളയിക്കാൻ കോട്ടുവള്ളി പഞ്ചായത്തിൽ മുന്നൊരുക്കം തുടങ്ങി. ‘ഹരിത സമൃദ്ധി’ എന്ന പേരിൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലുമുള്ള കൃഷിക്കൂട്ടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതസ്ഥാപനങ്ങൾ, പൊതു ഇടങ്ങൾ, വീട്ടുമുറ്റങ്ങൾ എന്നിവിടങ്ങളിൽ  വ്യാവസായികാടിസ്ഥാനത്തിൽ പച്ചക്കറി കൃഷി ചെയ്യും. പച്ചക്കറിത്തൈകൾ കൃഷിഭവനിലൂടെ ജനകീയാസൂത്രണ പദ്ധതിപ്രകാരം സൗജന്യമായി നൽകും.

ആത്മയുടെ നേതൃത്വത്തിൽ കൃഷി ശാസ്ത്രജ്ഞൻ സി കെ പീതാംബരൻ നേതൃത്വം നൽകിയ കർഷക പരിശീലന പരിപാടി നടന്നു. മണ്ണൊരുക്കം, രോഗ കീട നിയന്ത്രണമാർഗങ്ങൾ എന്നിവയിലാണ് പരിശീലനം നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനിജ വിജു, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ആന്റണി കോട്ടയ്ക്കൽ, ആശ സിന്ദിൽ, വള്ളുവള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് കെ എ അഗസ്റ്റിൻ, ചെറിയപ്പിള്ളി കാർഷിക ബാങ്ക് പ്രസിഡന്റ് പി സി  ബാബു, കൃഷി ഓഫീസർ അതുൽ ബി മണപ്പാടൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top