18 December Thursday

കുഴഞ്ഞുവീണ യാത്രക്കാരിയെ കെഎസ്ആർടിസി ജീവനക്കാർ ആശുപത്രിയിലെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023


മൂവാറ്റുപുഴ
കെഎസ്ആർടിസി ബസിൽ കുഴഞ്ഞുവീണ യാത്രക്കാരിയായ അധ്യാപികയെ ബസ് ജീവനക്കാർ ആശുപത്രിയിലെത്തിച്ചു. തൊടുപുഴ-–-എറണാകുളം റൂട്ടിൽ സർവീസ് നടത്തിയ ബസിൽ വ്യാഴം രാവിലെയാണ് സംഭവം. തൊടുപുഴയ്ക്ക് പോകുകയായിരുന്ന ബസ് ആനിക്കാട് എത്തിയപ്പോഴാണ് സംഭവം. ചൂണ്ടിയിൽനിന്ന്‌ കയറിയ പിറവം സ്വദേശിനിയായ അധ്യാപികയ്ക്കാണ് ശാരീരിക ബുദ്ധിമുട്ടുണ്ടായത്. ഡ്രൈവർ ടി എസ് ഇക്ബാൽ ബസ് ഓടിച്ച് രോഗിയെ ഉടൻവാഴക്കുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച്‌ ചികിത്സ ലഭ്യമാക്കി. കണ്ടക്ടർ ശരത് സോമനും ഒപ്പമുണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top