20 April Saturday

കേരളത്തെ കീശയിലാക്കാമെന്ന്‌ കരുതേണ്ട: എം സ്വരാജ്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 9, 2023


കൊച്ചി
വ്യവസായം നടത്താൻ തെലങ്കാനയിലേക്ക്‌ പോകുമെന്നു പറയുന്ന കിഴക്കമ്പലത്തെ മുതലാളി ഇത്രനാളും കേരളത്തിൽത്തന്നെയാണ്‌ സംരംഭം നടത്തി വൻലാഭമുണ്ടാക്കിയതെന്നത്‌ ഓർമിക്കണമെന്ന്‌ ജനകീയ പ്രതിരോധ ജാഥാംഗം എം സ്വരാജ്‌. നല്ല ലാഭമുണ്ടാക്കാമെന്ന്‌ കണ്ടെത്തിയപ്പോൾ കേരളംതന്നെ കീശയിലാക്കാമെന്ന്‌ കരുതിയാൽ തെറ്റി– -സ്വരാജ്‌ പറഞ്ഞു. ജാഥയ്‌ക്ക്‌ കോലഞ്ചേരിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച വ്യവസായസൗഹൃദ അന്തരീക്ഷമാണ്‌ കേരളത്തിലുള്ളത്‌. ഇവിടെ ഇപ്പോൾ പവർകട്ടില്ല. ഒരിക്കലും നടക്കില്ലെന്ന്‌ കരുതിയ ദേശീയപാത വികസനം യാഥാർഥ്യമാകുന്നു. 63 ലക്ഷംപേർക്ക്‌ 1600 രൂപവീതം മാസംതോറും സാമൂഹ്യസുരക്ഷാ പെൻഷൻ നൽകുന്നു. അതിദരിദ്രകുടുംബങ്ങളെ സർക്കാർ ദത്തെടുത്ത്‌ ആവശ്യമായ സൗകര്യങ്ങൾ നൽകുന്നു. ലിംഗസമത്വസൂചികയിലും കേരളം മുന്നിലാണ്‌. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാർക്ക്‌ പെൻഷൻ നൽകാൻ തീരുമാനിച്ചതും കേരളമാണെന്ന്‌ സ്വരാജ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top