26 April Friday

ശാസ്‌ത്രക്വിസിന്‌ തുടക്കമായി ; സംസ്ഥാനജേതാവിന്‌ ഒരുലക്ഷം

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023

സംസ്ഥാന യുവജനക്ഷേമ ബോർഡ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച 
ശാസ്ത്ര ക്വിസിൽനിന്ന്


തിരുവനന്തപുരം
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് അവളിടം ക്ലബിന്റെ നേതൃത്വത്തിൽ ഹൈസ്കൂളിൽ സംഘടിപ്പിക്കുന്ന ശാസ്ത്ര ക്വിസിന്റെ പ്രാഥമിക മത്സരങ്ങൾക്ക്‌ തുടക്കമായി. യുവജനങ്ങളിൽ ശാസ്‌ത്ര–-ചരിത്രബോധവും യുക്തിചിന്തയും വളർത്തുകയെന്ന ലക്ഷ്യവുമായി സംസ്ഥാനമാകെ വിവിധതലങ്ങളിലായാണ്‌ ക്വിസ്‌ സംഘടിപ്പിക്കുന്നത്‌. രണ്ടുപേരുള്ള ടീമിന്‌ പങ്കെടുക്കാം. ഹൈസ്‌കൂൾതലം, നിയമസഭാ മണ്ഡലതലം, ജില്ലാതലം, സംസ്ഥാന തലം എന്നിങ്ങനെയാണ്‌ മത്സരങ്ങൾ. സംസ്ഥാനതലത്തിൽ ഒന്നാമതെത്തുന്നയാൾക്ക്‌ ഒരു ലക്ഷം രൂപയാണ്‌ സമ്മാനം. രണ്ടാംസ്ഥാനത്തിന്‌ 50,000 രൂപയും ലഭിക്കും.

ഹൈസ്‌കൂൾ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക്‌ സർട്ടിഫിക്കറ്റ്‌ ലഭിക്കും. നിയമസഭാമണ്ഡലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക്‌ 2,000, 1000 രൂപവീതവും ജില്ലാതല ജേതാക്കൾക്ക്‌ 10,000, 5000 രൂപ വീതവും ലഭിക്കും. സംസ്ഥാനതലത്തിൽ ഓരോജില്ലയെയും പ്രതിനിധീകരിക്കുന്നവർക്ക്‌ പ്രോത്സാഹന സമ്മാനമായി 5,000 രൂപവീതം നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top