26 April Friday

കൊച്ചിയിൽ മയക്കുമരുന്ന്‌ 
കേസുകൾ മൂന്നിരട്ടിയിലേക്ക്‌

ശ്രീരാജ്‌ ഓണക്കൂർUpdated: Thursday Dec 8, 2022


കൊച്ചി
സിറ്റി പൊലീസ്‌ പിടികൂടുന്ന മയക്കുമരുന്ന്‌ കേസുകളിൽ മൂന്നിരട്ടിയോളം വർധന. നവംബർവരെയുള്ള കണക്കുകൾപ്രകാരം 2477 കേസുകളാണ്‌ വിവിധ സ്‌റ്റേഷൻ പരിധികളിലായി സിറ്റി പൊലീസ്‌ പിടികൂടിയത്‌. 2710 പേരെ അറസ്‌റ്റ്‌ ചെയ്‌തു. 1.094 കിലോ എംഡിഎംഎയും 42.85 കിലോ കഞ്ചാവും പിടിച്ചെടുത്തതിൽപ്പെടുന്നു. കഴിഞ്ഞവർഷം ഇതേ കാലയളവിൽ പിടികൂടിയത്‌  910 കേസുകൾ.

59 ബ്ലാക്ക്‌ സ്‌പോട്ടുകൾ
കൂടുതൽ മയക്കുമരുന്ന്‌ കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്ന സ്ഥലങ്ങളെ ബ്ലാക്ക്‌ സ്‌പോട്ടുകളായി സിറ്റി പൊലീസ്‌ അടയാളപ്പെടുത്തുന്നു. 23 സ്‌റ്റേഷൻ പരിധികളിലായി 59 ബ്ലാക്ക്‌ സ്‌പോട്ടുകളാണുള്ളത്‌. മട്ടാഞ്ചേരിയിലും പള്ളുരുത്തിയിലുമാണ്‌ കൂടുതൽ. അഞ്ചെണ്ണംവീതം.

പൊലീസ്‌ സ്‌റ്റേഷനുകളും 
ബ്ലാക്ക്‌ സ്‌പോട്ടുകളും
ഫോർട്ട്‌ കൊച്ചി – -സെന്റ്‌ ജോൺ പാട്ടം ഫിഷർമെൻ കോളനി, ഫോർട്ട്‌ കൊച്ചി വെളി മൈതാനം, ബീച്ച്‌ പ്രദേശം.
മട്ടാഞ്ചേരി – -ചക്കാമാടം, മരക്കടവ്‌ ജങ്‌ഷൻ, ജ്യൂ ടൗൺ, ലോബോ ജങ്‌ഷൻ, കൂവപ്പാടം ജങ്‌ഷൻ.
കണ്ണമാലി – കുതിരക്കൂർക്കരി (കണ്ണമാലിക്കരി).
തോപ്പുംപടി – -കഴുത്തുമുട്ട്‌ ചൂലേഴത്തുപറമ്പ്‌, മൂലംകുഴി, മുണ്ടംവേലി.
പള്ളുരുത്തി – -പെരുമ്പടപ്പുകോണം, പള്ളുരുത്തി കെഎംപി നഗർ, പള്ളുരുത്തി ചിറയ്‌ക്കൽ, പെരുമ്പടപ്പ്‌‌, കുമ്പളങ്ങി ഇല്ലിക്കൽ ജങ്‌ഷൻ.
മുളവുകാട്‌ – -വൈപ്പിൻ ജെട്ടി, പുതുവൈപ്പ്‌ ബീച്ച്, ബോൾഗാട്ടി റോ റോ ജെട്ടി.
ചേരാനല്ലൂർ – -ഇടപ്പള്ളി മേൽപ്പാലത്തിനുസമീപം സൊസൈറ്റിപ്പടി-.
എളമക്കര – -പേരണ്ടൂർ കനാലിനുസമീപം റെയിൽവേ ലൈൻ, ഇടപ്പള്ളി ജങ്‌ഷൻ ലുലു മാളിനുസമീപം, ചങ്ങമ്പുഴ പാർക്കിനുസമീപം.
സെൻട്രൽ – -മറൈൻഡ്രൈവ്‌ വാക്‌വേ, വിവേകാനന്ദ റോഡ്‌, അംബേദ്‌കർ സ്‌റ്റേഡിയം, പുല്ലേപ്പടി പാലം.
നോർത്ത്‌ – -വടുതല പാടം റോഡ്‌, പച്ചാളം റിവർ ലാൻഡിങ്‌ റോഡ്‌.
കടവന്ത്ര – -ഉദയ കോളനി, പൊന്നുരുന്നി പാലത്തിനുസമീപം.
ഹാർബർ – -വാതുരുത്തി, വാർഫ്‌ യുടിഎൽ സ്‌കാനിങ്‌ സെന്റർ.
സൗത്ത്‌ – -പനമ്പിള്ളിനഗർ, മട്ടുമ്മൽ.
പനങ്ങാട്‌ – -നെട്ടൂർ, പനങ്ങാട്‌ ബസ്‌ സ്‌റ്റാൻഡ്‌.
മരട്‌ – -തൈക്കൂടം പാലത്തിനുസമീപം, വൈറ്റില കണിയാമ്പുഴ പാലത്തിനുസമീപം.
പാലാരിവട്ടം – -ഐഎംജി റോഡ്‌, ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം.
ഏലൂർ – -പാതാളം.
കളമശേരി – -പ്രീമിയർ ജങ്‌ഷൻ, ഇടപ്പള്ളി ടോൾ.
തൃക്കാക്കര – -തുതിയൂർ, കങ്ങരപ്പടി‌, കരുമക്കാട്‌.
ഇൻഫോപാർക്ക്‌ – -ഇടച്ചിറ, ചിറ്റേത്തുകര, ബ്രഹ്‌മപുരം.
അമ്പലമേട്‌ – -കരിമുകൾ മാർക്കറ്റ്‌, ഫാക്ട്‌ കോളനി, കുഴിക്കാട്‌.
ഹിൽപാലസ്‌ – -മാത്തൂർ പാലത്തിനുസമീപം, കണിയാമ്പുഴ പാലത്തിനുസമീപം, ഇരുമ്പനം.
ഉദയംപേരൂർ – -അതുല്യ നഗർ, ഫിഷർമെൻ കോളനി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top