25 April Thursday

മയൂഖ ജോണിക്കെതിരെ അന്വേഷണം നടക്കട്ടെയെന്ന് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021


കൊച്ചി
മുരിങ്ങൂർ പീഡനക്കേസിലെ ഇരയുടെ സുഹൃത്ത് ഒളിമ്പ്യൻ മയൂഖ ജോണിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ  അന്വേഷണം നടക്കട്ടെയെന്ന് ഹൈക്കോടതി. അന്വേഷണം റദ്ദാക്കണമെന്ന മയൂഖയുടെ ആവശ്യം ജസ്റ്റിസ് കെ ഹരിപാൽ തള്ളി. അന്വേഷണം പുരോഗമിക്കുകയാണെന്നും രേഖകൾ പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.

ഹർജിക്കാരി ഒളിമ്പ്യനാണെന്ന് അഭിഭാഷകൻ ചുണ്ടിക്കാട്ടിയപ്പോൾ അതും കേസും തമ്മിൽ എന്താണ് ബന്ധമെന്ന് കോടതി ആരാഞ്ഞു. പീഡനക്കേസിലെ പ്രതിയും മുൻ വൈദികനുമായ സി സി ജോൺസന്റെ സുഹൃത്ത് സാബു സെബാസ്റ്റ്യന്റെ പരാതിയിലാണ് മയൂഖയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. ജോൺസണെ കേസിൽ കുടുക്കാൻ  ശ്രമിച്ചെന്നാണ് പരാതി.

വ്യാജരേഖ ചമക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഇരയ്‌ക്ക് പിന്തുണ നൽകുന്ന തന്നെ പിന്തിരിപ്പിക്കാനാണ് പരാതിയും കേസുമെന്നാണ് മയൂഖയുടെ ആരോപണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top