29 March Friday

ലൈഫ്‌ പദ്ധതിയെ തകർക്കാനാകില്ല, ചില ദുഷ്‌ടശക്തികൾ ഗൂഢാലോചന നടത്തുന്നുണ്ട്‌ : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 8, 2020


പാവങ്ങൾക്ക്‌ തല ചായ്‌ക്കാൻ ഒരിടമൊരുക്കുന്ന ലൈഫ് മിഷൻ പദ്ധതിയെ തകർക്കാനുള്ള ശ്രമങ്ങൾ വിലപ്പോവില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലൈഫ്‌ പദ്ധതിയുടെ ഭാഗമായി കേരള എൻജിഒ യൂണിയൻ നിർമിച്ച ഭവന സമുച്ചയത്തിന്റെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.


 

പദ്ധതിയെ തകർക്കാൻ ചില ദുഷ്‌ടശക്തികൾ ഗൂഢാലോചന നടത്തുന്നുണ്ട്‌. രാഷ്‌ട്രീയമായി എതിർക്കുന്നവർ ഹീനമായ ലക്ഷ്യങ്ങളിലൂടെ സർക്കാരിനെ തകർക്കാൻ ശ്രമിക്കുകയാണ്‌. എന്നാൽ, ഈ അവിശുദ്ധ കൂട്ടുകെട്ടുകളും ഉറഞ്ഞുതുള്ളലുകളുമൊന്നും കേരളത്തിലെ ജനമനസ്സിനെ ഉലയ്‌ക്കാൻ പര്യാപ്‌തമായിട്ടില്ല. തങ്ങളെ കൈപിടിച്ചുയർത്താനും താങ്ങിനിർത്താനും ഇവിടെ ഒരു സർക്കാരുണ്ടെന്ന ബോധ്യം ജനങ്ങൾക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ്‌ ഭവന പദ്ധതിയിൽ 226002 വീട്‌ ഇതിനകം പൂർത്തിയായി. ഇത്രയും കുടുംബങ്ങൾക്ക്‌ അഭിമാനത്തോടെ സ്വന്തം വീട്ടിൽ അന്തിയുറങ്ങാനാണ്‌ അവസരമൊരുങ്ങിയത്‌. സർവീസ്‌ മേഖലയ്‌ക്ക്‌ അഭിമാനിക്കാവുന്ന മാതൃകാ പദ്ധതിയാണ്‌ എൻജിഒ യൂണിയൻ ഏറ്റെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top