19 April Friday

രാഘവനെതിരെ നടപടി 
ഹൈക്കമാൻഡുമായി ആലോചിച്ച്‌: 
കെ സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Thursday Mar 9, 2023


തിരുവനന്തപുരം
കെപിസിസിയിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന എം കെ രാഘവൻ എംപിയുടെ പ്രതികരണം അനുചിതമെന്ന്‌ കെ സുധാകരൻ.  രാഘവനെതിരെ കോഴിക്കോട്‌ ഡിസിസി നൽകിയ റിപ്പോർട്ടിൽ എന്ത്‌ നടപടി വേണമെന്നത്‌ സംബന്ധിച്ച്‌ ഹൈക്കമാൻഡുമായി ആലോചിച്ച്‌ തീരുമാനിക്കുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്‌ മറുപടിയായി കെപിസിസി പ്രസിഡന്റ്‌  പറഞ്ഞു.

അനുചിതമായ സമയത്തും സ്ഥലത്തുമാണ്‌ രാഘവന്റെ പ്രസ്താവന. എഐസിസി അംഗമായ അദ്ദേഹത്തിന്‌ പറയാൻ വേറെ വേദികളുണ്ടായിരുന്നു. പ്ലീനറി സമ്മേളനത്തിൽപോലും ഇതുന്നയിക്കാമായിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്‌ പണം തട്ടിയെടുക്കാൻ  അടൂർ പ്രകാശ്‌ എംപി ശുപാർശക്കത്ത്‌ നൽകിയതിനെ സുധാകരൻ ന്യായീകരിച്ചു. പൊതുപ്രവർത്തകരായ തങ്ങളെ സമീപിക്കുന്നവരുടെ വോട്ട്‌ കിട്ടാനാണ്‌ ശുപാർശ നൽകുന്നത്‌. അടൂർ പ്രകാശ്‌ ഒപ്പിട്ട്‌ നൽകിയത്‌ വോട്ടിന്‌ വേണ്ടിയാണെന്നും സുധാകരൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top