19 September Friday

പൊലീസുകാർക്ക്‌ പുരസ്‌കാരത്തിന്‌ ശുപാർശ

വെബ് ഡെസ്‌ക്‌Updated: Saturday Jan 8, 2022


കോട്ടയം
മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ അസാധാരണ മികവോടെ അന്വേഷണം നടത്തി കുഞ്ഞിനെ വീണ്ടെടുത്ത പൊലീസ്‌ ഉദ്യോഗസ്ഥർക്ക്‌ പുരസ്‌കാരത്തിന്‌ സർക്കാരിനോട്‌ ശുപാർശ ചെയ്യുമെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി ഡി ശിൽപ്പ പറഞ്ഞു. ഡിവൈഎസ്‌പി കെ സന്തോഷ്‌കുമാർ, ഗാന്ധിനഗർ എസ്‌എച്ച്‌ഒ ഷിജിൻ, എസ്‌ഐ റനീഷ്‌ തുടങ്ങിയ ഉദ്യോഗസ്ഥരും പൊലീസുകാരും നടത്തിയ ജാഗ്രതയോടെയുള്ള അന്വേഷണമാണ്‌ ഒരു മണിക്കൂറിനുള്ളിൽ കുഞ്ഞിനെ കണ്ടെത്താനിടയാക്കിയത്‌.

നീതുവിന്റെ എട്ടുവയസ്സുള്ള മകനെ ബന്ധുക്കൾക്കൊപ്പം അയച്ചു. റിമാൻഡിലായ നീതുവിനെ കസ്‌റ്റഡിയിൽ കിട്ടാൻ ചൊവ്വാഴ്‌ച പൊലീസ്‌ കോടതിയിൽ അപേക്ഷ നൽകും. നീതുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുന്നു. സുഹൃത്ത്‌ ഇബ്രാഹിം ബാദുഷയുമായി നീതുവിനുള്ള സാമ്പത്തിക ഇടപാട്‌ സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്‌–- ജില്ലാ പൊലീസ്‌ മേധാവി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top