29 March Friday

ജില്ലാ അത്‌ലറ്റിക് മീറ്റിന്‌ തുടക്കം; 
എംഎ സ്പോർട്സ് അക്കാദമി മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022

കോതമംഗലം എംഎ കോളേജിൽ നടന്ന ജില്ലാ അത്-ലറ്റിക് ചാമ്പ്യൻഷിപ്പിൽ അണ്ടർ 18 വനിതാ ഹൈജമ്പിൽ ഒന്നാംസ്ഥാനം നേടിയ വി എ അഫിയ (തേവക്കൽ വിദ്യോദയ സ്കൂൾ)

കോതമംഗലം
ജില്ലാ അത്‌ലറ്റിക് മീറ്റിന് കോതമംഗലം എംഎ കോളേജ് ഗ്രൗണ്ടിൽ തുടക്കമായി. ആദ്യദിനം കോതമംഗലം എംഎ സ്പോർട്സ് അക്കാദമി 394 പോയിന്റുമായി ഒന്നാംസ്ഥാനത്തും കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ 296 പോയിന്റുമായി രണ്ടാംസ്ഥാനത്തുമാണ്‌. തേവയ്‌ക്കൽ വിദ്യോദയ സ്കൂൾ 72 പോയിന്റുമായി മൂന്നാംസ്ഥാനത്തും നിലയുറപ്പിച്ചു.

അമ്പതിൽപ്പരം വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്നുള്ള താരങ്ങൾ മീറ്റിൽ പങ്കെടുക്കുന്നു. ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ പ്രസിഡന്റ്‌  ജയിംസ് മാത്യു മത്സരം ഉദ്ഘാടനം ചെയ്തു. പ്രൊഫ. പി ഐ ബാബു അധ്യക്ഷനായി. വെള്ളി വൈകിട്ട് 4.30ന് അത്‌ലറ്റിക്‌ മീറ്റിന്‌ തിരശ്ശീല വീഴും. സമാപനസമ്മേളനത്തിൽ മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്  വിജയികൾക്ക്‌ ട്രോഫികൾ വിതരണം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top