19 April Friday

ഹജ്ജ് ക്യാമ്പിന് തുടക്കം ; നെടുമ്പാശേരിയിൽനിന്ന്‌ 2244 പേർ; ആദ്യവിമാനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023


കൊച്ചി
നെടുമ്പാശേരി വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പിന് തുടക്കം. 2244 പേരാണ്    നെടുമ്പാശേരിയിൽനിന്ന്‌ ഹജ്ജിന്‌ പുറപ്പെടുന്നത്‌. ഇതിൽ 1341 സ്ത്രീകളും 903 പുരുഷന്മാരുമുണ്ട്‌. 164 പേർ ലക്ഷദ്വീപിൽനിന്നുള്ളവരാണ്. ആദ്യവിമാനം ബുധൻ പകൽ 11.30ന് പുറപ്പെടും. മന്ത്രി വി അബ്ദുറഹിമാൻ ഫ്ലാഗ് ഓഫ് ചെയ്യും.

21 വരെയാണ് നെടുമ്പാശേരിയിൽനിന്നുള്ള വിമാന സർവീസുകൾ. ക്യാമ്പ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്‌തു.   അൻവർ സാദത്ത് എംഎൽഎ അധ്യക്ഷനായി. ബെന്നി ബഹനാൻ എംപിയും കെ ബാബു എംഎൽഎയും മുഖ്യാതിഥികളായി. വഖഫ് ബോർഡ് ചെയർമാൻ ടി കെ ഹംസ, സിയാൽ എംഡി എസ് സുഹാസ്, സിയാൽ എയർപോർട്ട് ഡയറക്ടർ ജി മനു, എം എ യൂസഫ്, എം കെ ബാബു, കൽത്തറ അബ്ദുൽ ഖാദർ മഅ്‌ദനി, ഷാജഹാൻ സഖാഫി കാക്കനാട്, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കടക്കൽ അബ്ദുൽ അസീസ് മൗലവി, സി ടി ഹാഷിം തങ്ങൾ, അബ്ദുൽ ജബ്ബാർ സഖാഫി, വി എച്ച് അലി ദാരിമി, അഡ്വ. മുഹമ്മദ് ഫൈസി ഓണംപിള്ളി, എച്ച് ഇ മുഹമ്മദ് ബാബു സേട്ട്, അഡ്വ. വി സലിം, എം എസ് അനസ് മനാറ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top