23 April Tuesday

ജഗതിയുമായി 
മധുരം പങ്കുവച്ച്‌ കെ മധു

വെബ് ഡെസ്‌ക്‌Updated: Saturday May 7, 2022


തിരുവനന്തപുരം
സിബിഐയുടെ സ്വന്തം വിക്രത്തിനൊപ്പം സിനിമാവിജയം ആഘോഷിച്ച്‌ സംവിധായകൻ കെ മധു. സിനിമയുടെ അഞ്ചാം ഭാഗമായ സിബിഐ 5 ദ ബ്രെയിന്റെ വിജയാഘോഷത്തിനായാണ്‌ സംവിധായകൻ നടൻ ജഗതി ശ്രീകുമാറിനെ സന്ദർശിച്ചത്‌. അദ്ദേഹത്തിന്റെ പേയാടുള്ള  വസതിയിലായിരുന്നു കൂടിക്കാഴ്ച. പ്രത്യേകം തയ്യാറാക്കിയ കേക്ക്‌ മുറിച്ചാണ്‌ സിനിമാസംഘം വിജയം ആഘോഷിച്ചത്‌.
സിബിഐയുടെ അഞ്ചാം ഭാഗം എന്ന ആശയം ഉയർന്നപ്പോൾ അതിൽ അമ്പിളി ചേട്ടൻ അഭിനയിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. അത്‌ സാധിച്ചു. ഇനി പ്രേക്ഷകർക്കൊപ്പം ഇരുത്തി അദ്ദേഹത്തെ സിനിമ കാണിക്കണം. –-കെ മധു പറഞ്ഞു. സിബിഐയുടെ ആറാം ഭാഗത്തിന്റെ സൂചനയും സംവിധായകൻ നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top