26 April Friday

കേന്ദ്ര നയങ്ങൾക്കെതിരെ ഡിവൈഎഫ്‌ഐ ധർണ നടത്തി.

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

ഡിവൈഎഫ്ഐ എറണാകുളം ബ്ലോക്ക് കമ്മിറ്റി ബിഎസ്എൻഎൽ ഓഫീസിനുമുന്നിൽ നടത്തിയ ധർണ 
ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്യുന്നു


കൊച്ചി
അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകൾ സുപ്രീംകോടതി അന്വേഷിക്കുക, തകർച്ചയിലേക്ക് നീങ്ങുന്ന അദാനി ഗ്രൂപ്പിന്റെ ഷെയറുകൾ വാങ്ങിക്കുന്ന കേന്ദ്രസർക്കാർ നീക്കങ്ങളിൽ പ്രതിഷേധിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ സമരം നടത്തി. എറണാകുളം ബ്ലോക്ക് കമ്മിറ്റി ബിഎസ്എൻഎൽ ഓഫീസിനുമുന്നിൽ നടത്തിയ ധർണ ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ പി മനുശങ്കർ അധ്യക്ഷനായി.

തൃക്കാക്കര ബ്ലോക്ക് കമ്മിറ്റി ഇടപ്പള്ളി പോസ്റ്റ് ഓഫീസിനുമുന്നിൽ നടത്തിയ സമരം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എൽ ആദർശ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി ബി ദീപക്‌ അധ്യക്ഷനായി. കോതമംഗലം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ ചെറിയപള്ളിത്താഴം എസ്ബിഐ ശാഖക്ക്‌ മുന്നിൽ നടത്തിയ ധർണ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം നിഖിൽ ബാബു ഉദ്ഘാടനം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top