24 April Wednesday

പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ; വരാപ്പുഴ പഞ്ചായത്തിനെതിരെ സിപിഐ എം പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023


വരാപ്പുഴ
ദേവസ്വംപാടം പ്രദേശത്തെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ്‌ മാസങ്ങളായിട്ടും അധികാരികൾ ഇടപെടുന്നില്ലെന്ന് പരാതി. പ്രദേശത്തെ പ്രധാന റോഡായ ദേവസ്വംപാടം-–-പൈപ്പ്‌ലൈൻ റോഡ് തകർന്ന് വാഹനഗതാഗതം ദുഷ്കരമാണ്. ഇരുചക്രവാഹനയാത്രക്കാരാണ് ഏറെയും ബുദ്ധിമുട്ടുന്നത്‌. റോഡിന്‌ ഇരുവശവും പൊക്കാളിപ്പാടങ്ങളാണ്. വേലിയേറ്റസമയത്ത് റോഡിലേക്ക് വെള്ളം കയറുന്ന സ്ഥിതിയാണ്‌.

കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിൽ വെള്ളം കയറി കാൽനടയാത്രയും ദുഷ്കരമാണ്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. തകരാറുകൾ പരിഹരിക്കാൻ പഞ്ചായത്ത് അധികൃതർ ഇടപെടുന്നില്ലെന്നാണ്‌ പരാതി. റോഡ് പുനർനിർമാണത്തിന് 5,60,000 രൂപ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചെങ്കിലും പഞ്ചായത്ത് അധികാരികളുടെ നിസ്സംഗതമൂലം നിർമാണം തുടങ്ങാനായില്ല. അടിയന്തരമായി പുനർനിർമാണം ആരംഭിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എം പ്രതിഷേധപ്രകടനവും യോഗവും നടത്തി. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം പ്രിയ ഭരതൻ അധ്യക്ഷയായി. സിപിഐ എം വരാപ്പുഴ ലോക്കൽ കമ്മിറ്റി അംഗം കെ ജെ തോമസ്, ബ്രാഞ്ച് സെക്രട്ടറി എം പി വിപിൻ, പി കെ സത്യൻ, ബിന്ദു മനോഹരൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top