19 April Friday

മീന്‍പിടിത്തയാനങ്ങൾ പെട്രോൾ, ഡീസൽ, 
എൽപിജിയിലേക്ക്‌ മാറ്റും : സജി ചെറിയാൻ.

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023


തിരുവനന്തപുരം
പരമ്പരാഗത മത്സ്യബന്ധന യാനങ്ങളിൽ എൽപിജി ഇന്ധനമായി ഉപയോഗിക്കാൻ സഹായകരമായ കിറ്റുകൾ സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചതായി മന്ത്രി സജി ചെറിയാൻ. ആലപ്പുഴ ഓമനപ്പുഴയിൽ ഐഒസിയുമായി ചേർന്ന്‌ പത്ത്‌ എൽപിജി കിറ്റുകൾ സബ്‌സിഡി നിരക്കിൽ വിതരണം ചെയ്‌തു.  മുഴുവൻ മത്സ്യത്തൊഴിലാളി യാനങ്ങളെയും പെട്രോൾ, ഡീസൽ, എൽപിജിയിലേക്ക്‌ ഈ സർക്കാരിന്റെ കാലത്തുതന്നെ മാറ്റും. മത്സ്യത്തൊഴിലാളികളുടെ  ഭവന നിർമാണത്തിനുള്ള സ്ഥല രജിസ്ട്രേഷൻ സൗജന്യമാക്കും. പുനരധിവസിപ്പിക്കുന്നവരുടെ വീടിരുന്ന സ്ഥലം മറ്റ്‌ ആവശ്യങ്ങൾക്ക്‌  ഉപയോഗിക്കാൻ അനുമതി നൽകും. തിരുവനന്തപുരം മുട്ടത്തറയിൽ  350 ഫ്ലാറ്റുകളുടെ നിർമാണം ഉടനാരംഭിക്കും. അഞ്ഞൂറോളം ഫ്ലാറ്റുകൾ പുതുതായി നിർമിക്കാനാണ്‌ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

തൊഴിലാളികളെ  മത്സ്യബന്ധന യാനങ്ങളുടെ ഉടമകളാക്കുകയെന്ന ലക്ഷ്യത്തോടെ പത്ത്‌ പേർ വീതമുള്ള പത്ത്‌ ഗ്രൂപ്പുകൾക്ക്‌ ആഴക്കടൽ മത്സ്യബന്ധനത്തിന്‌ 156 ലക്ഷം രൂപ വീതം വില വരുന്ന സുരക്ഷിത യാനങ്ങൾ അനുവദിക്കും.  മത്സ്യത്തൊഴിലാളികളെ ഇടനിലക്കാരുടെ ചൂഷണത്തിൽനിന്ന്‌ രക്ഷിക്കാനും മത്സ്യത്തിന്‌ ന്യായവില ലഭിക്കാനും നടപടികൾ ആരംഭിച്ചു. മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കി ഹാർബർ മാനേജ്‌മെന്റ്‌ സൊസൈറ്റികൾ ആരംഭിക്കും. നോർവേയിൽ നിന്നുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ അധിഷ്ഠിത സാങ്കേതിക വിദ്യയുടെ സഹായത്തോടെ സമുദ്രക്കൂട് കൃഷി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top