20 April Saturday

ഒഴിവാക്കപ്പെടുന്ന കരാറുകാർക്ക്‌ 
നഷ്ടോത്തരവാദിത്വം 
പരിഗണനയിൽ: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022



തിരുവനന്തപുരം
മരാമത്ത്‌ പ്രവൃത്തി പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ ഒഴിവാക്കപ്പെടുന്ന കരാറുകാർ നഷ്ടോത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരുന്നത്‌ ഉറപ്പാക്കുമെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ നിയമസഭയെ അറിയിച്ചു.  ഇതിനാവശ്യമായ വ്യവസ്ഥകൾ ദർഘാസ്‌ രേഖകളിൽത്തന്നെ ഉറപ്പാക്കുന്നത്‌ പരിഗണിക്കുകയാണെന്ന്‌ കെ പി കുഞ്ഞമ്മദ് കുട്ടിയുടെ സബ്‌മിഷന്‌ മന്ത്രി മറുപടി നൽകി. 

നഷ്ടോത്തരവാദിത്വം ഏർപ്പെടുത്തുന്നത്‌ പിഡബ്ല്യുഡി മിഷൻ ടീം വിശദമായി പരിശോധിച്ചു. തുടർന്നാണ്‌ കർശന നിലപാടിലേക്ക്‌ വകുപ്പ് കടക്കുന്നത്‌. പ്രവൃത്തി പുനക്രമീകരിക്കലും ടെൻഡർ നടപടികളും വൈകുമോയെന്ന സംശയത്താൽ പലരും നഷ്ടോത്തരവാദിത്വം ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെടാറുണ്ട്‌. എന്നാൽ, പ്രവൃത്തി പുനക്രമീകരണത്തിലും ടെൻഡർ നടപടികളിലും ചില ക്രമീകരണങ്ങൾ ഏർപ്പെടുത്താനാണ്‌ ആലോചന. ഇത്തരം ടെൻഡറുകളിൽ അക്രഡിറ്റഡ് ഏജൻസികൾകൂടി നിർബന്ധമായും പങ്കെടുക്കണമെന്ന നിർദേശവും പരിശോധിക്കുന്നു. പ്രവൃത്തി പൂർത്തീകരണം ഉറപ്പാക്കുന്ന നടപടികളാണ്‌ ലക്ഷ്യമിടുന്നത്‌. ഇതിനായി നിലവിലെ മാന്വൽ ഭേദഗതിക്ക് പ്രത്യേക സമിതി രൂപീകരിച്ചു. കരാറുകാരിൽ അപൂർവം ചിലർ തെറ്റായ സമീപനം സ്വീകരിക്കുന്നു. പ്രവൃത്തി ഏറ്റെടുക്കുക, ആരംഭിക്കുക, പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിക്കുക എന്ന രീതി അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top