15 October Wednesday

കോതമംഗലം ചെറിയപള്ളിയുടെ 
എല്ലാ സ്ഥാപനങ്ങളിലും ദേശാഭിമാനി

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022


കോതമംഗലം
കോതമംഗലം മാർത്തോമ ചെറിയപള്ളിയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളെയും ദേശാഭിമാനി വരിക്കാരാക്കുന്ന പദ്ധതിക്ക് തുടക്കമായി. കോതമംഗലം മാർത്തോമ ചെറിയപള്ളി പൂമുഖത്ത് നടന്ന ചടങ്ങിൽ പത്രത്തിന്റെ  വരിസംഖ്യയുടെ ചെക്ക് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷിന് പള്ളി വികാരി  ജോസ് പരത്തുവയൽ കൈമാറി.

സിപിഐ എം ഏരിയ സെക്രട്ടറി കെ എ ജോയി, സഹവികാരിമാരായ ഫാ. ജോസ് തച്ചേത്തുകുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ.  ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിക്കൽ, ലോക്കൽ സെക്രട്ടറിമാരായ കെ പി മോഹനൻ, പി പി മൈതീൻ ഷാ, പള്ളി ട്രസ്റ്റിമാരായ സി എ ബേബി, ബിനോയി തോമസ്, ദേശാഭിമാനി പ്രാദേശിക ലേഖകൻ ജോഷി അറയ്ക്കൽ, മാനേജിങ്‌ കമ്മിറ്റി അംഗങ്ങൾ, വൈദികർ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top