25 April Thursday

കേരളത്തിൽ പുതിയ മീൻ

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

ആലപ്പുഴ> ശാസ്‌ത്രലോകത്തേക്ക്‌ കേരളത്തിൽനിന്ന്‌  പുതിയ മീൻ കൂടി. കാസർകോടുള്ള അരുവിയിലാണ്‌ ഈ ശുദ്ധജല മത്സ്യത്തെ കണ്ടെത്തിയത്.   ഓസ്‌റ്റീയോ കീലികെത്യസ്‌ ഫോർമോസസ്‌ എന്നാണ്  ശാസ്‌ത്രീയ നാമം. അന്തർദേശീയ പ്രസിദ്ധീകരണമായ ബയോസയൻസ് റിസേർച്ചിന്റെ പുതിയ ലക്കത്തിൽ ഈ വിവരം പ്രസിദ്ധീകരിച്ചു. ഫോർമോസസ് എന്ന ലാറ്റിൻ വാക്കിന് മനോഹരമായത് എന്നർത്ഥം. കോട്ടയം ഗവൺമെന്റ്‌ കോളേജിലെ സുവോളജി വിഭാഗം തലവനും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. മാത്യൂസ്‌ പ്ലാമൂട്ടിലും  ഗവേഷണ സഹായി വിനീതും ചേർന്നാണ് മത്സ്യത്തെ കണ്ടെത്തിയത്‌.

നീണ്ടുപരന്ന ശരീരഘടനയുള്ള  മത്സ്യത്തിന് വെള്ളി നിറവും ചിറകുകൾക്ക് ചുവപ്പു നിറവുമാണ്. മുതുകുചിറകിലും പിൻ ചിറകിലും പാർശ്വങ്ങളുടെ മധ്യഭാഗത്തും കറുത്ത വരയുണ്ട്‌. പാർശ്വരേഖയുടെ മുകളിലായി 6.5 ശൽക്കങ്ങളും താഴെ 4.5 ശൽക്കങ്ങളും ഉണ്ട്. ഡോ. മാത്യൂസിന്റെ നേതൃത്വത്തിൽ കൊല്ലം ചവറ ഗവൺമെന്റ്‌  കോളേജിൽ നടക്കുന്ന ഗവേഷണ പ്രൊജക്‌ടിന്റെ ഭാഗമായുള്ള പഠനങ്ങളാണ് പുതിയ മത്സ്യത്തിന്റെ കണ്ടെത്തലിന് ഇടയാക്കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top