26 April Friday

ബാലശങ്കറിനെ വെട്ടിയതിലും ആർഎസ്എസിന്‌ പരാതി; പിന്നിൽ വി മുരളീധരനെന്ന്‌ ആക്ഷേപം‌

പി വി ജീജോUpdated: Tuesday Oct 6, 2020



കോഴിക്കോട്‌
ബിജെപി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്‌ പരിഗണിച്ച ആർ ബാലശങ്കറിനെ തഴഞ്ഞതിന്‌ പിന്നിൽ കേന്ദ്രസഹമന്ത്രി വി മുരളീധരനെന്ന പരാതിയുമായി ആർഎസ്‌എസ്‌. കുമ്മനം രാജശേഖരൻ, ശോഭ സുരേന്ദ്രൻ എന്നിവരെ വെട്ടിയതിനൊപ്പമാണ്‌ മുരളീധരപക്ഷം ബാലശങ്കറിനെയും ഒഴിവാക്കിയത്‌. സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനെ ഉപയോഗിച്ച്‌ മുരളീധരൻ ഒതുക്കുന്നുവെന്നാണ്‌ ആർഎസ്‌എസ്‌ നേതൃത്വത്തിന്റെ ആക്ഷേപം‌. കൊച്ചിയിൽ കഴിഞ്ഞയാഴ്‌ച ചേർന്ന ആർഎസ്‌എസ്‌ നേതൃയോഗത്തിൽ പുനഃസംഘടനയിലുള്ള എതിർപ്പ്‌ മേൽത്തട്ടിൽ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്‌.


 

ബിജെപി ദേശീയ വൈസ്‌ പ്രസിഡന്റായി നിയമിതനായ എ പി അബ്‌ദുള്ളക്കുട്ടിയും വക്താവ്‌ ടോം വടക്കനും മുരളീധരന്റെ നോമിനികളാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു. ആർഎസ്‌എസിന്റെ ബുദ്ധികേന്ദ്രമായറിയപ്പെടുന്ന മലയാളിയായ ആർ ബാലശങ്കർ വർഷങ്ങളായി ഡൽഹി കേന്ദ്രീകരിച്ചാണ്‌ പ്രവർത്തനം. മുരളീധരൻ ഗ്രൂപ്പിന്റെ സംരക്ഷകനായാണ്‌ സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന്റെ പ്രവർത്തനമെന്ന്‌ ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി കെ കൃഷ്‌ണദാസിന്റെ നേതൃത്വത്തിലുള്ള പക്ഷം കുറച്ചുകാലമായി കുറ്റപ്പെടുത്തുന്നുണ്ട്‌. ഈ വാദം ശരിവച്ചാണ്‌ ആർഎസ്‌എസിലെ പ്രമുഖരും പരാതിയുമായി എത്തിയത്‌. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top