19 April Friday

ഫൈസല്‍ ഫരീദും റബിന്‍സും യുഎഇയില്‍ അറസ്റ്റിലായെന്ന് എന്‍ഐഎ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 6, 2020

കൊച്ചി > നയതന്ത്ര ബാഗേജില്‍ കേരളത്തിലേയ്ക്കു സ്വര്‍ണം കടത്തിയ കേസിലെ പ്രധാന കണ്ണികളായ ഫൈസല്‍ ഫരീദും, റബിന്‍സും ദുബായില്‍ അറസ്റ്റിലായെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചു. ദുബായ് പൊലീസാണ്‌ അറസ്റ്റു ചെയ്തത്.  ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും ശക്തമായ നടപടിയെടുക്കുമെന്ന് അറിയിച്ചതായും എന്‍ഐഎ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആറു പ്രതികള്‍ക്കെതിരെ ഇന്റര്‍പോള്‍ വഴി ബ്ലൂ കോര്‍ണര്‍ നോട്ടിസ് അയച്ചു. വ്യാജ രേഖകളുടെ നിര്‍മാണം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം, കള്ളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് ഫൈസലിനെതിരെ എന്‍ഐഎ ചുമത്തിയിരിക്കുന്നത്.
നയതന്ത്ര പാഴ്സലില്‍ കള്ളക്കടത്തു സ്വര്‍ണം അയയ്ക്കാന്‍ ഫൈസല്‍ ഫരീദിനെ സഹായിച്ചതു മൂവാറ്റുപുഴ സ്വദേശി റബിന്‍സ് ആണെന്നു കസ്റ്റംസിനു വിവരം ലഭിച്ചിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top