16 July Wednesday

സിപിഐ എം ഏരിയ 
പ്രചാരണ ജാഥകള്‍ക്ക് 
11ന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022


കൊച്ചി
വര്‍​ഗീയതയ്ക്കെതിരെ അണിചേരുക, എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ നുണപ്രചാരണങ്ങള്‍ തള്ളിക്കളയുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി സിപിഐ എം ഏരിയ പ്രചാരണ വാഹന ജാഥകൾക്ക് 11ന് തുടക്കമാകും. പള്ളുരുത്തി, തൃപ്പൂണിത്തുറ, പെരുമ്പാവൂർ എന്നീ ഏരിയകളിൽ തിങ്കളാഴ്ച ജാഥ ആരംഭിക്കും. ജോൺ ഫെർണാണ്ടസ്, ടി സി ഷിബു, അഡ്വ. പുഷ്പ ദാസ് എന്നിവർ യഥാക്രമം ജാഥാക്യാപ്റ്റന്മാരാകും. എം അനിൽകുമാർ, സി എൻ മോഹനൻ, ​ഗോപി കോട്ടമുറിക്കൽ എന്നിവർ യഥാക്രമം ഉദ്ഘാടനം ചെയ്യും.

കൊച്ചി, കോലഞ്ചേരി, കൂത്താട്ടുകുളം, കോതമം​ഗലം ഏരിയകളിൽ ചൊവ്വാഴ്ച ജാഥ തുടങ്ങും. കെ എം റിയാദ്, സി ബി ദേവദർശനൻ, എം സി സുരേന്ദ്രൻ, ആർ അനിൽകുമാർ എന്നിവർ യഥാക്രമം ജാഥാക്യാപ്റ്റന്മാരാകും. കൊച്ചി, കോലഞ്ചേരി എന്നിവിടങ്ങളിൽ എം സ്വരാജും കൂത്താട്ടുകുളത്ത് കെ ചന്ദ്രൻപിള്ളയും കോതമം​ഗലത്ത് എസ് സതീഷും ഉദ്ഘാടനം ചെയ്യും.

എറണാകുളം, തൃക്കാക്കര, മൂവാറ്റുപുഴ, അങ്കമാലി, ആലുവ, കളമശേരി, പറവൂർ, വൈപ്പിൻ ഏരിയകളിൽ 13ന് ‌തുടക്കമാകും. പി എൻ സീനുലാൽ, എ ജി ഉദയകുമാർ, പി ആർ മുരളീധരൻ, എം പി പത്രോസ്, എ പി ഉദയകുമാർ,  സി കെ പരീത്, ടി ആർ ബോസ്, എ പി പ്രിനിൽ എന്നിവർ യഥാക്രമം ജാഥാക്യാപ്റ്റന്മാരാകും. എറണാകുളത്ത് എം അനിൽകുമാർ, തൃക്കാക്കരയിലും കളമശേരിയിലും എസ് ശർമ, മൂവാറ്റുപുഴയിൽ എസ് സതീഷ്, അങ്കമാലിയിൽ എം സ്വരാജ്, ആലുവയിൽ സി എം ദിനേശ്‌മണി, പറവൂരിൽ കെ ചന്ദ്രൻപിള്ള, വൈപ്പിനിൽ സി എൻ മോഹനൻ എന്നിവർ ഉദ്ഘാടനം ചെയ്യും. കവളങ്ങാട് 14ന് ഏരിയ പ്രചാരണജാഥ തുടങ്ങും. ഷാജി മുഹമ്മദാണ് ജാഥാക്യാപ്റ്റൻ. സി എൻ മോഹനൻ ഉദ്ഘാടനം ചെയ്യും. 15ന് സമാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top