28 March Thursday

പള്ളിപ്പുറത്തെ ഭൂമിപ്രശ്നം പരിഹരിക്കാന്‍ യോഗം ഉടൻ: മന്ത്രി കെ രാജൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022


വൈപ്പിൻ
പള്ളിപ്പുറം, കുഴുപ്പിള്ളി വില്ലേജുകളിലെ വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാൻ മന്ത്രിമാർ പങ്കെടുക്കുന്ന ഉന്നതതല യോഗം സഭാസമ്മേളന കാലയളവിൽ വിളിച്ചുചേർക്കുമെന്ന് റവന്യുമന്ത്രി കെ രാജൻ. വിഷയം നിയമസഭയിൽ ഉന്നയിച്ച കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎക്ക് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രദേശവാസികളുടെ ക്ഷേമത്തിനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന്  മന്ത്രി പറഞ്ഞു.

കൊച്ചി താലൂക്കിന് കീഴിൽവരുന്ന 404 ഏക്കർ 76 സെന്റ് ഭൂമിയിൽ തീറാധാരത്തിന്റെ പിൻബലത്തോടെ പതിറ്റാണ്ടുകളായി സ്ഥിരതാമസക്കാരായ  എണ്ണൂറിൽപ്പരം കുടുംബങ്ങളുടെ കരമടവും കൈവശരേഖ ലഭ്യമാക്കുന്നതും ഉൾപ്പെടെയുള്ള റവന്യു ഇടപാടുകൾ നിർത്തിവച്ചിരിക്കുകയാണ്. ഈ ഭൂമി വഖഫിന്റേതാണെന്ന് അവകാശപ്പെട്ട് ജനുവരി 13ന് വഖഫ് ബോർഡ് നൽകിയ കത്തിനു പിന്നാലെയാണ് പ്രതിസന്ധി ഉടലെടുത്തത്.

ഇതുമൂലം വർഷങ്ങളായി കൈവശംവച്ച് കരമടയ്‌ക്കുന്ന കുടുംബങ്ങള്‍ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. ഇവര്‍ക്ക് ലോണുകള്‍ക്കുപോലും അപേക്ഷിക്കാനാകുന്നില്ല. ഭൂരിപക്ഷവും മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും കൂലിപ്പണിക്കാരുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്.  പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍, വഖഫ് മന്ത്രി വി അബ്ദു റഹിമാന്‍ എന്നിവര്‍ക്ക് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎല്‍എ അപേക്ഷ നൽകിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top