20 April Saturday

എഐ കാമറ പ്രവര്‍ത്തനം ആരംഭിച്ചു; ആദ്യദിനം 70 പേർക്ക്‌ പിഴ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023


കൊച്ചി
ജില്ലയിലെ നിരത്തുകളിൽ സ്ഥാപിച്ച 62 എഐ കാമറകൾ ആദ്യദിനം പിഴയിട്ടത്‌ 70 പേർക്ക്‌. തിങ്കൾ പകൽ മൂന്നുവരെയുള്ള കണക്കനുസരിച്ചാണിത്‌. നിയമലംഘനവും വാഹനത്തിന്റെ നമ്പറും വ്യക്തമാക്കുന്ന ചിത്രങ്ങളടങ്ങിയ നോട്ടീസുകൾ നിയമം ലംഘിച്ചവർക്ക്‌ ചൊവ്വമുതൽ അയച്ചുതുടങ്ങുമെന്ന്‌ ആർടി ഓഫീസ്‌ എൻഫോഴ്‌സ്‌മെന്റ്‌ വിഭാഗം അറിയിച്ചു.

ബോധവൽക്കരണ നോട്ടീസ് നൽകൽ അവസാനിപ്പിച്ച്‌ മോട്ടോർവാഹനവകുപ്പ്‌ പിഴചുമത്തലിലേക്ക് കടന്നത്‌ തിങ്കൾമുതലാണ്‌. കാക്കനാട്‌ കൺട്രോൾ റൂമിലാണ്‌ വിവരങ്ങൾ ക്രോഡീകരിക്കുന്നത്‌. സേഫ്‌ കേരള പദ്ധതിയുടെ ഭാഗമായി ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ (നിർമിത ബുദ്ധി) കാമറകൾ പ്രവർത്തനം ആരംഭിച്ചത്‌ ഏപ്രിൽ 20 മുതലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top