29 March Friday

സംസ്ഥാനത്ത്‌ കോവിഡ്‌ കുറഞ്ഞുതന്നെ ; 26 ദിവസം: പുതിയ 
രോഗികൾ 7475

വെബ് ഡെസ്‌ക്‌Updated: Saturday May 7, 2022


തിരുവനന്തപുരം
സംസ്ഥാനത്ത്‌  26 ദിവസത്തിൽ കോവിഡ്‌ ബാധിച്ചത്‌ 7475 പേർക്കുമാത്രം. കോവിഡ്‌ പ്രതിദിനകണക്ക്‌ പ്രസിദ്ധീകരിക്കുന്നത്‌ അവസാനിപ്പിച്ച ഏപ്രിൽ പത്തുമുതൽ മെയ്‌ അഞ്ചുവരെയുളc്ള കണക്കാണിത്‌. ദിവസം 50,000ൽ അധികം പേർ രോഗികളായിരുന്ന സാഹചര്യത്തിൽനിന്നാണ്‌ ഈ കുറവ്‌. മാർച്ച്‌ 26 മുതൽ ദിനേനയുള്ള രോഗികൾ അഞ്ഞൂറ്‌ കടന്നിട്ടില്ല. നിലവിൽ ഡൽഹിയിലും ഹരിയാനയിലുമാണ്‌ രോഗികൾ കൂടുതൽ. സംസ്ഥാനത്ത്‌ ഇതുവരെ റിപ്പോർട്ട്‌ ചെയ്ത കോവിഡ്‌ മരണം 69,190 ആണ്‌.

15 ലക്ഷം പിന്നിട്ട്‌ കരുതൽ ഡോസ്‌
ജനുവരി പത്തിനാരംഭിച്ച കരുതൽ ഡോസ്‌ വിതരണം സംസ്ഥാനത്ത്‌ കുതിക്കുന്നു. മൂന്നുമാസം പിന്നിടുമ്പോൾ വെള്ളി പകൽ മൂന്നുവരെ 15,84,372 പേർക്കാണ്‌ സംസ്ഥാനത്ത്‌ കരുതൽ ഡോസ്‌ നൽകിയത്‌. ആദ്യ രണ്ട്‌ ഡോസും എടുത്ത്‌ ഒമ്പതുമാസം പിന്നിട്ടവർക്കാണ്‌ കരുതൽ ഡോസിന്‌ അർഹത. 2,83,96,110 ആദ്യ ഡോസും 2,42,91,233 രണ്ടാം ഡോസും കരുതൽ ഡോസും ഉൾപ്പെടെ 5.42 കോടി ഡോസ്‌ വാക്സിനാണ്‌ സംസ്ഥാനത്ത്‌ ഇതുവരെ നൽകിയത് .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top