29 March Friday

മാലിന്യം നീക്കുന്ന വാഹനങ്ങൾക്ക്‌ ‘ഹോളോഗ്രാം’ സ്‌റ്റിക്കർ

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023


കൊച്ചി
മാലിന്യം നീക്കുന്ന വാഹനങ്ങളെ നിരീക്ഷിക്കാനും തിരിച്ചറിയാനും ഹോളോഗ്രാം നമ്പർ സ്‌റ്റിക്കറുമായി ശുചിത്വമിഷൻ. മാലിന്യനിർമാർജനം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ്‌ വാഹനങ്ങൾക്ക്‌ ഹോളോഗ്രാം നമ്പർ സ്‌റ്റിക്കർ പതിപ്പിക്കാനുള്ള തീരുമാനം.

പലയിടങ്ങളിലും വാഹനങ്ങളിൽ മാലിന്യം ജലാശയങ്ങളിലും നിരത്തുകളിലും തള്ളുന്നുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ അനധികൃതമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളെ കണ്ടെത്താനും നിയമാനുസൃതമുള്ളവയുടെ സേവനം ഉറപ്പാക്കാനും ഹോളോഗ്രാം നമ്പർ സ്‌റ്റിക്കർ ഏർപ്പെടുത്തുന്നത്‌.

മാലിന്യനീക്കത്തിന്‌ നിയമാനുസൃത അംഗീകാരമുള്ള വാഹനങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾ വഴി ഈ സ്‌റ്റിക്കർ പതിക്കണം. ജില്ലയുടെ കോഡും പ്രത്യേകം നമ്പറുമുള്ളതാകും സ്‌റ്റിക്കർ. ഇതിൽ ബാർകോഡുണ്ട്‌. പുറമേ സുരക്ഷാക്രമീകരണങ്ങളുള്ള ഹോളോഗ്രാമും. അരികുകളിൽ പച്ചനിറവും മധ്യഭാഗത്ത്‌ മഞ്ഞനിറവുമാണ്‌ സ്‌റ്റിക്കറിന്‌. സംസ്ഥാന സർക്കാരിന്റെയും ശുചിത്വമിഷന്റെയും മുദ്രയുമുണ്ട്‌. സ്‌റ്റിക്കർ പതിപ്പിക്കുന്ന നടപടി മാർച്ചിൽ ആരംഭിക്കുമെന്ന്‌ ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ കെ ടി ബാലഭാസ്‌കർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top