കവളങ്ങാട്
കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. പല്ലാരിമംഗലം രണ്ടാംവാർഡ് ഈട്ടിപ്പാറ ഏണിയാലിൽ ലൈലയുടെ വീടിന്റെ പിൻഭാഗത്തെ സംരക്ഷണഭിത്തിയാണ് 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞത്. ഞായർ പകൽ പതിനൊന്നിനാണ് സംഭവം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, വാർഡ് അംഗം കെ എം മൈതീൻ എന്നിവർ സ്ഥലം സന്ദർശിച്ചു. നിർധനകുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..