18 December Thursday

മാധ്യമവേട്ട : ഡിവൈഎഫ്ഐ 
പ്രതിഷേധ സദസ്സ്‌ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 5, 2023


തിരുവനന്തപുരം
ജനാധിപത്യവിരുദ്ധ മാധ്യമവേട്ടയ്‌ക്കെതിരെ അഖിലേന്ത്യാതലത്തിലെ പ്രതിഷേധത്തിന്റെ ഭാ​ഗമായി സംസ്ഥാനത്തെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും വ്യാഴാഴ്ച പ്രതിഷേധ സദസ്സ്‌ സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം എംപിയും സംസ്ഥാന സെക്രട്ടറി വി കെ സനോജും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ വീടുകളിൽ പൊലീസ് നടത്തിയ റെയ്ഡ് കേന്ദ്ര സർക്കാരിന്റെ ആസൂത്രിത രാഷ്ട്രീയ ഗൂഢാലോചനയാണ്‌.  രാഷ്ട്രീയപ്രേരിതമായ ഈ മാധ്യമവേട്ടയുടെ ലക്ഷ്യം ഇനിയാരും കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കരുതെന്ന മുന്നറിയിപ്പാണ്. ഇതിനെതിരെ രാജ്യവ്യാപകമായി ഡിവൈഎഫ്ഐ പ്രതിഷേധം നടത്തുകയും സമാനമനസ്കരുമായി ചേർന്ന് വിശാലമായ പ്ലാറ്റ്ഫോം ഉയർത്തിക്കൊണ്ടു വരുമെന്നും എ എ റഹിം പറഞ്ഞു.   ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ. ഷിജൂഖാൻ, അഡ്വ. ആർ രാഹുൽ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി അനൂപ് എന്നിവരും പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top