19 April Friday

മാലിന്യസംസ്കരണം സ്മാർട്ടാക്കാൻ ‘ഹരിതമിത്രം’

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022


കളമശേരി
മാലിന്യ സംസ്‌കരണത്തിനായി ‘ഹരിതമിത്രം’ സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റത്തിന്റെ  ജില്ലാതല പ്രവർത്തനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ, നവകേരള മിഷൻ എന്നിവ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. മാലിന്യം ശേഖരിക്കുന്നതുമുതൽ സംസ്‌കരിക്കുന്നതുവരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിരീക്ഷിക്കാനുമുള്ള മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും ഉപയോഗിച്ചാണ് പുതിയ സംവിധാനം പ്രവർത്തിക്കുക. ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷനായി. വീടുകളിൽ പതിക്കാനുള്ള ക്യുആർ കോഡ് പ്രകാശിപ്പിച്ചു.

കെൽട്രോൺ സോണൽ ഓഫീസർ അരുൺ ശങ്കർ പദ്ധതി വിശദീകരിച്ചു. ഏലൂർ നഗരസഭാ ചെയർമാൻ എ ഡി സുജിൽ, ഹരിതകേരളം മിഷൻ ജില്ലാ കോ-–-ഓർഡിനേറ്റർ പി എസ് ജയകുമാർ, നഗരസഭാ വൈസ് ചെയർപേഴ്സൺ ലീല ബാബു, പി എ ഷെറീഫ്, ടി എം ഷെനിൻ, ദിവ്യ നോബി, അംബിക ചന്ദ്രൻ, പി ബി രാജേഷ്, പി എം അയൂബ്, എസ് ഷാജി എന്നിവർ സംസാരിച്ചു. ശുചിത്വ മിഷൻ ജില്ലാ കോ–--ഓർഡിനേറ്റർ പി എച്ച് ഷൈൻ സ്വാഗതവും നഗരസഭാ സെക്രട്ടറി പി കെ സുഭാഷ് നന്ദിയും പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top