20 April Saturday

കള്ളവോട്ടിന്‌ പെട്ടിയിൽ അറ :
 കോൺഗ്രസ്‌ നേതാക്കൾക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022


തൃശൂർ  
അവിണിശേരിയിലെ കേരള ഖാദി ഗ്രാമ വ്യവസായ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ വോട്ട്‌പെട്ടിയിൽ അറ നിർമിച്ച്‌ കള്ളവോട്ട്‌ നിക്ഷേപിച്ചെന്ന പരാതിയിൽ  കോൺഗ്രസ്‌ നേതാക്കൾക്കെതിരെ കേസ്‌. നിലവിലെ പ്രസിഡന്റും മുൻമന്ത്രി സി എൻ ബാലകൃഷ്‌ണന്റെ മകളുമായ സി ബി ഗീത, റിട്ടേണിങ് ഓഫീസറും കുന്നംകുളത്തെ യൂത്ത്‌ കോൺഗ്രസ്‌ നേതാവുമായ അഡ്വ. ശ്യാം എന്നിവർക്കും പെട്ടി നിർമിച്ചയാൾക്കുമെതിരെയാണ്‌ നെടുപുഴ പൊലീസ്‌ കേസെടുത്തത്‌. നിലവിലെ സെക്രട്ടറി വി കേശവന്റെ നേതൃത്വത്തിലുള്ള പാനലിന്റെ പരാതിയിലാണ്‌ നടപടി. തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ശ്രമിച്ചതിനും വഞ്ചനാകുറ്റത്തിനുമാണ്‌ കേസ്‌.

വോട്ടെണ്ണാൻ പെട്ടി പൊളിച്ചപ്പോഴാണ്‌ തട്ടിപ്പ്‌ പുറത്തായത്‌.  പെട്ടിയുടെ അടിപ്പലകയ്‌ക്കിടയിൽ ബാലറ്റിന്റെ ഭാഗം കണ്ടു നടത്തിയ പരിശോധനയിൽ കൂടുതൽ ബാലറ്റുകൾ കണ്ടെത്തി. ആകെ 196 വോട്ടാണുള്ളത്‌. 200 ബാലറ്റ്‌ അടിക്കാനായിരുന്നു ഭരണസമിതി തീരുമാനം. റിട്ടേണിങ് ഓഫീസറെ സ്വാധീനിച്ച്‌ 50 ബാലറ്റ്‌ കൂടുതൽ അടിച്ച്‌ സി ബി ഗീതയുടെ പാനലിന്‌ അനുകൂലമായി വോട്ട്‌ രേഖപ്പെടുത്തി നിക്ഷേപിച്ചു. ആദ്യ 50 പേർ വോട്ടുചെയ്യുന്നതുവരെ ഗീതയുടെ പാനലുകാർ വോട്ട്‌ രേഖപ്പെടുത്താതെ മാറി നിന്നു. 50 വോട്ട്‌ കഴിഞ്ഞപ്പോൾ ചായക്ക്‌ പിരിഞ്ഞപ്പോൾ പെട്ടിക്കുള്ളിൽ പ്രത്യേകം സ്ഥാപിച്ച പലക ഉപയോഗിച്ച്‌  യഥാർഥ ബാലറ്റുകളെ  മറച്ചാണ്‌ തട്ടിപ്പ്‌ നടത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top