20 April Saturday

വിവാദം അനാവശ്യം: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022


ന്യൂഡൽഹി
ഭരണഘടനയ്‌ക്കെതിരെ  ഒന്നും ഉദ്ദേശിച്ചിരുന്നില്ലെന്ന്‌ മന്ത്രി സജി ചെറിയാൻ വിശദീകരിച്ചതോടെ ഇനി വിവാദത്തിന്റെ ആവശ്യമില്ലെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ഭരണകൂട സംവിധാനങ്ങൾക്കുള്ളിൽ ജനങ്ങൾക്ക്‌ നേരിടേണ്ടിവരുന്നവയാണ്‌ മന്ത്രി പരാമർശിച്ചത്‌. ആ ഘട്ടത്തിൽ നാക്കുപിഴ സംഭവിച്ചിട്ടുണ്ടാകാം. അത്‌ ചർച്ചചെയ്‌ത്‌ പരിഹരിക്കാവുന്നതാണ്‌. രാജി ആവശ്യപ്പെടേണ്ട സാഹചര്യമില്ല. അദ്ദേഹം നന്നായി പ്രവർത്തിക്കുന്ന മന്ത്രിയാണ്‌.

ഭരണഘടനയ്‌ക്ക്‌ പോരായ്‌മകളുണ്ടാകാമെന്ന്‌ ആദ്യം സമ്മതിച്ചത്‌ ഭരണഘടനയുടെ രചയിതാക്കൾ തന്നെയാണ്‌. ഭരണഘടന ഭേദഗതി ചെയ്യാനുള്ള വ്യവസ്ഥ അതിന്റെ ഭാഗമായാണ്‌.  ഭരണഘടനയിലെ നല്ലകാര്യങ്ങളെയെല്ലാം തച്ചുതകർക്കാൻ ശ്രമം നടക്കുകയാണ്‌.

ആർഎസ്‌എസിന്റെ നിയന്ത്രണത്തിലുള്ള സാമൂഹ്യ–-സാമ്പത്തിക പ്രത്യയശാസ്‌ത്ര വിഭാഗമാണ്‌ ഇതിനായി ബദ്ധപ്രതിജ്ഞരായി നീങ്ങുന്നത്‌.  ഭരണഘടനയുടെ നല്ല വശങ്ങളെ മുറുകെപ്പിടിക്കാനും ജനങ്ങൾക്കിടയിൽ പ്രതിഫലിപ്പിക്കാനുമുള്ള ശ്രമമാണ് രാജ്യത്തുടനീളം സിപിഐ എം നടത്തുന്നത്‌–- ബേബി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top