26 April Friday

അധ്യാപകർ ലൈഫ്‌ മിഷനൊപ്പം ; 61 വീടിന്റെ താക്കോൽദാനം നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

 

തിരുവനന്തപുരം
കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റി ലൈഫ്‌ പദ്ധതിയുടെ ഭാഗമായി നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്‌ച നിർവഹിക്കും. പകൽ  മൂന്നിന്‌ അയ്യൻകാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ്‌ ഡി സുധീഷ്‌ അധ്യക്ഷനാകും.

മന്ത്രിമാരായ വി ശിവൻകുട്ടി, എം ബി രാജേഷ്‌, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ആനാവൂർ നാഗപ്പൻ, എം സ്വരാജ്‌, കെഎസ്‌എഫ്‌ഇ ചെയർമാൻ കെ വരദരാജൻ, എഫ്‌എസ്‌ഇടിഒ ജനറൽ സെക്രട്ടറി എം എ അജിത്‌കുമാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന്‌ ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ അറിയിച്ചു.
നൂറ്‌ വീടാണ്‌ കെഎസ്‌ടിഎ നിർമിച്ചുനൽകുക. അതിൽ പണിപൂർത്തിയായ 61 വീടിന്റെ താക്കോൽദാനമാണ്‌ നടത്തുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top