27 April Saturday

വാക്‌സിൻ എടുക്കാത്ത അധ്യാപകർക്ക്‌ 
ആഴ്ചയിൽ 
ആർടിപിസിആർ

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021


തിരുവനന്തപുരം > കോവിഡ്‌ വാക്‌സിനെടുക്കാത്ത അധ്യാപകർക്കും ജീവനക്കാർക്കും മറ്റ്‌ പൊതു ഓഫീസ്‌ ജീവനക്കാർക്കും ആഴ്‌ചയിൽ ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. രോഗങ്ങൾ, അലർജി തുടങ്ങിയ പ്രശ്‌നങ്ങളാൽ വാക്‌സിനെടുക്കാനാകാത്തവർ ഡോക്ടറുടെ സർട്ടിഫിക്കറ്റ്‌ ഹാജരാക്കിയാൽ മതിയെന്നും ദുരന്ത നിവാരണ വകുപ്പ്‌ ഉത്തരവിൽ പറയുന്നു. 

കോവിഡ്‌ ബാധിച്ചതിനാൽ വാക്‌സിനെടുക്കാനാകാത്തവർ മൂന്നു മാസത്തിനിടെ കോവിഡ്‌ വന്നത്‌ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്‌ നൽകണം. ഈ രണ്ടു വിഭാഗത്തിലും പെടാത്തവർ ആഴ്‌ചതോറും സ്വന്തം ചെലവിൽ പരിശോധിച്ച്‌ ഫലം  കൊടുക്കണം. വാക്സിനെടുക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ്‌ വിദ്യഭ്യാസ വകുപ്പിന്റെ തീരുമാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top