കൊച്ചി
ഒരുകോടി രൂപ ചെലവിട്ട് വിദ്യാലയങ്ങൾ നവീകരിക്കുന്ന പദ്ധതിയിൽ സാങ്കേതികപ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ നീക്കി വേഗത്തിൽ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന മേഖലാ അവലോകനയോഗം.
വിദ്യാകിരണം പദ്ധതിയിലൂടെ ജില്ലയിലെ 25 സ്‌കൂളുകളാണ് ഒരുകോടി രൂപവീതം ചെലവിട്ട് നവീകരിക്കുന്നത്. ഇതിൽ നാലെണ്ണത്തിന്റെ നിർമാണം പൂർത്തിയായി. എട്ടിടത്ത് നിർമാണം പുരോഗമിക്കുന്നു. ബാക്കി 13ൽ നാലെണ്ണത്തിന് അനുമതി ലഭിച്ചാൽ മതി. മൂന്നെണ്ണത്തിന് കിഫ്ബി അംഗീകാരം കിട്ടണം. രണ്ട് വിദ്യാലയങ്ങളുടെ നവീകരണത്തിന് തടസ്സം സ്ഥലപരിമിതിയാണ്.
അഞ്ചുകോടി രൂപവീതം ചെലവഴിച്ചുള്ള നവീകരണം 15 വിദ്യാലയങ്ങളിൽ പൂർത്തിയായി. മൂന്നുകോടി രൂപവീതം ചെലവഴിച്ച് ഒമ്പത് സ്‌കൂളുകൾ നവീകരിക്കുന്നതിൽ ഏഴെണ്ണം പൂർത്തിയായി. രണ്ടെണ്ണത്തിന് കിഫ്ബി അനുമതി ലഭിക്കാനുണ്ട്. വിദ്യാർഥികളുടെ അക്കാദമിക് മികവ് ഉയർത്താനുള്ള സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ആദ്യഘട്ടം ഒന്നുമുതൽ നാലുവരെ ക്ലാസുകളിൽ ഈമാസം ആരംഭിക്കും. 192 വിദ്യാലയങ്ങളിലാണ് പദ്ധതി. ശിശുസൗഹൃദ ഗണിതശാസ്ത്ര പഠനപദ്ധതി ജില്ലയിൽ ഒരിടത്താണ് നടപ്പാക്കുക. ‘വർണക്കൂടാരം’ പദ്ധതി 52 വിദ്യാലയങ്ങളിൽ നടപ്പാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..