08 December Friday

മാധ്യമങ്ങൾ വിശ്വാസ്യത 
കാത്തുസൂക്ഷിക്കണം: മന്ത്രി പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023


ആലുവ
അപ്രധാന സംഭവങ്ങൾക്ക് അമിതപ്രാധാന്യം നൽകി മാധ്യമങ്ങൾ ഉത്തരവാദിത്വങ്ങളിൽനിന്ന് ഒളിച്ചോടുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ മാധ്യമങ്ങൾ സ്വയം ശ്രദ്ധിക്കണമെന്നും ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ ആലുവ എയ്‌ലി ഹിൽസിൽ സംഘടിപ്പിച്ച മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്ത്‌ മന്ത്രി പറഞ്ഞു.

ഐജെയു സ്മരണിക മന്ത്രി പ്രകാശിപ്പിച്ചു. അബ്ദുൾ കലാം മെമ്മോറിയൽ എക്സലൻസ് അവാർഡുകളും മന്ത്രി വിതരണം ചെയ്തു. ശ്രീമൻ നാരായണൻ
ഗാന്ധിസ്മൃതി സന്ദേശം നൽകി. കെജെയു സംസ്ഥാന പ്രസിഡന്റ്‌ അനിൽ ബിശ്വാസ് അധ്യക്ഷനായി. ഡോ. സെബാസ്റ്റ്യൻ പോൾ വിഷയം അവതരിപ്പിച്ചു. വിനോദ് കോലി, എസ് സബാനായകൻ, എൻ എം പിയേഴ്സൺ, ഡി പ്രദീപ്കുമാർ, സി വി മിത്രൻ, കെ സി സ്മിജൻ, കെ അയ്യപ്പദാസ്, ബോബൻ ബി കിഴക്കേത്തറ, എം ജി സുബിൻ, ജോഷി അറക്കൽ എന്നിവർ സംസാരിച്ചു. ദേശീയ നിർവാഹകസമിതി യോഗം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. എം പി ജോസഫ്, ശ്രീമൂലം മോഹൻദാസ്, ബേബി കരുവേലി, എസ് എ രാജൻ എന്നിവരെ ആദരിച്ചു. നിർവാഹകസമിതി യോഗം ബുധനാഴ്ച പഠനയാത്രയോടെ സമാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top