കോലഞ്ചേരി
ആധുനിക സൗകര്യങ്ങളോടെയുള്ള ശൗചാലയങ്ങൾ നാടിന് ആവശ്യമാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. തിരുവാണിയൂർ പഞ്ചായത്ത് വെണ്ണിക്കുളത്ത് നിർമിച്ച ടേക് എ ബ്രേക്കും നവീകരിച്ച ഓപ്പൺ സ്റ്റേഡിയവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ഇത്തരം സംവിധാനങ്ങളെ ആഡംബരമെന്ന് പറയുന്നവർ സാമൂഹ്യദ്രോഹികളാണ്. പഞ്ചായത്തുകൾ ലാഭം ഉണ്ടാക്കുന്ന കമ്പനിയായല്ല പ്രവർത്തിക്കേണ്ടത്. സർക്കാരിൽനിന്ന് ലഭിക്കുന്ന ഫണ്ടുകൾ മിച്ചംവരുത്താതെ ജനക്ഷേമത്തിനും വികസനത്തിനുംവേണ്ടി ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. ട്വന്റി-20 ഭരിക്കുന്ന പഞ്ചായത്തുകൾ ഫണ്ടുകൾ ബാക്കിവരുത്തി ലാഭത്തിലാക്കിയെന്ന പ്രചാരണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
പി വി ശ്രീനിജിൻ എംഎൽഎ അധ്യക്ഷനായി. പ്രസിഡന്റ് സി ആർ പ്രകാശ്, ജില്ലാപഞ്ചായത്ത് അംഗം ലിസി അലക്സ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ വർഗീസ് യാക്കോബ്, കെ വി സനീഷ്, കെ സി പൗലോസ്, സജിനി സുനിൽ, എം എൻ മനു, ആർ മണിക്കുട്ടി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..