16 April Tuesday

കേരള വിസി വിളിച്ച സെനറ്റ്‌ യോഗം 11ന്‌ ; യോഗം ഗവർണറുടെ തുടർച്ചയായ ആവശ്യപ്രകാരം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022


തിരുവനന്തപുരം
ഗവർണറുടെ നിരന്തര നിർദേശപ്രകാരം  കേരള സർവകലാശാല സെനറ്റ്‌ യോഗം11ന്‌ രാവിലെ 10ന്‌ ചേരും. ഗവർണറുടെ നിരന്തര ആവശ്യത്തെത്തുടർന്നാണ് വിസി   വി പി മഹാദേവൻപിള്ള യോഗം വിളിച്ചത‍്. വിസിയുടെ കാലാവധി 25ന്‌ അവസാനിക്കാനിരിക്കെ പുതിയ വിസിയെ തെരഞ്ഞെടുക്കാനുള്ള സെർച്ച്‌ കമ്മിറ്റിയിലേക്ക്‌ സർവകലാശാല പ്രതിനിധിയെ നൽകാൻ വീണ്ടും സെനറ്റ്‌ യോഗം വിളിക്കണമെന്നാണ്‌ ഗവർണർ ആവശ്യപ്പെട്ടത്‌. ഗവർണർ വിജ്‌ഞാപനത്തിലൂടെ നിയമിച്ച രണ്ടംഗ സെർച്ച്‌ കമ്മിറ്റി നിലവിലുണ്ട്‌.

ഇതിലേക്ക്‌ അംഗത്തെ നൽകാൻ കേരള സർവകലാശാലയുടെ നിയമങ്ങളും ചട്ടങ്ങളും അനുവദിക്കാത്തതിനെ തുർന്ന്‌ കഴിഞ്ഞ സെനറ്റ്‌ യോഗം പ്രതിനിധിയെ നൽകാൻ കഴിയില്ലെന്ന്‌ തീരുമാനിച്ചിരുന്നു. അപൂർണമായി ഗവർണർ രൂപീകരിച്ച രണ്ടംഗ സെർച്ച്‌ കമ്മിറ്റി നിയമപരമായി നിലനിൽക്കുന്നതല്ല. ഇത്‌ തിരിച്ചറിഞ്ഞാണ്‌ സെർച്ച്‌ കമ്മിറ്റി വിളിച്ചുകൂട്ടാനും പ്രതിനിധിയെ നിശ്‌ചയിച്ച്‌ തരാനും വിസിയോട്‌ തുടർച്ചയായി കത്തുകളിലൂടെ ആവശ്യപ്പെട്ടത്‌.  ഗവർണറുടെ നിർദേശം  അനുസരിച്ചാണ്‌ സെനറ്റ്‌ യോഗം വിളിക്കുന്നതെന്നും പുതിയ വിസിയെ ശുപാർശ ചെയ്യന്നതിനുള്ള സെർച്ച്‌ കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കലാണ്‌ അജൻഡയെന്നുമാണ്‌ വിസി അംഗങ്ങൾക്ക്‌ നൽകിയ കത്തിലുള്ളത്‌. തീരുമാനം സർവകലാശാലയുടെ പരമോന്നത സഭയായ സെനറ്റിന്റെതായിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top