05 May Sunday

അബുദാബി ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു ; അടൂരിന്‌ ടി കെ രാമകൃഷ്‌ണൻ പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Friday Aug 4, 2023


തിരുവനന്തപുരം
ഈ വർഷത്തെ അബുദാബി ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്‌ക്കുള്ള ശക്തി ടി കെ രാമകൃഷ്‌ണൻ പുരസ്‌കാരം അടൂർ ഗോപാലകൃഷ്‌ണനാണ്‌. 50,000 രൂപയും ഫലകവുമാണ്‌ പുരസ്‌കാരം. പൊന്നാനിയിൽ ആഗസ്‌ത്‌ മൂന്നാംവാരം നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കുമെന്ന്‌ ചെയർമാൻ പി കരുണാകരനും കൺവീനർ എ കെ മൂസയും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മറ്റ്‌ അവാർഡുകൾ: കെ ജയകുമാർ (കവിത–- പിങ്‌ഗള കേശിനി), പി എൻ ഗോപീകൃഷ്‌ണൻ (കവിത–- മാംസഭോജിയാണ്‌),  എസ്‌ അജയകുമാർ (നോവൽ–- നിഴൽക്കളങ്ങൾ), മാനസീദേവി (നോവൽ, സാവിത്രിയുടെ സഞ്ചാരങ്ങൾ), പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ (ബാലസാഹിത്യം–- മാർക്‌സിന്റെ കഥ കുട്ടികൾക്ക്‌), എമിൽ മാധവി (നാടകം–-കുമരു, ഒരുകള്ളന്റെ സത്യന്വേഷണ പരീക്ഷകൾ), ജോൺ ഫെർണാണ്ടസ്‌ (നാടകം–- വൃത്തം പതിനൊന്നു കോൽ), പി വി ഷാജികുമാർ (കഥ–- സ്ഥലം), ഡോ. ബി ഇക്‌ബാൽ (വിജ്ഞാന സാഹിത്യം–- മഹാമാരികൾ പ്ലേഗുമുതൽ കോവിഡുവരെ), ബി ശ്രീകുമാർ (വിജ്ഞാന സാഹിത്യം–- അയ്യപ്പപണിക്കർ ചൊൽക്കാഴ്‌ചകളും ചൊല്ലാകാഴ്‌ചകളും)‌, വി എസ്‌ രാജേഷ്‌ (എരുമേലി പുരസ്‌കാരം–- ശിവനയനം), ഡോ. ശ്രീകല മുല്ലശേരി (എരുമേലി പുരസ്‌കാരം–- സ്ത്രൈണ വൃത്താന്തങ്ങൾ), കെ വി സജയ്‌ (ശക്തി തായാട്ട്‌ പുരസ്‌കാരം–- തെളിയുന്ന മനോനഭസെനിക്ക്‌), പി ജി സദാനന്ദൻ (ശക്തി തായാട്ട്‌ പുരസ്‌കാരം–- രാമൻ: പാഠവും പാഠഭേദങ്ങളും). 25,000 രൂപയും ഫലകവും അടങ്ങുന്നതാണ്‌ പുരസ്‌കാരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top