29 March Friday

മിക്സഡ്‌ ആക്കുന്നത്‌ 
സ്‌കൂൾ ആവശ്യമനുസരിച്ച്‌: മന്ത്രി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Aug 4, 2022


തിരുവനന്തപുരം  
ബോയ്‌സ്‌, ഗേൾസ്‌ സ്കൂളുകൾ മിക്സഡ്‌ ആക്കുന്നതിൽ സർക്കാരിന്‌ പ്രത്യേക താൽപ്പര്യങ്ങളില്ലെന്ന്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
സ്കൂളുകളുടെ ആവശ്യമനുസരിച്ചാണ്‌ ഇത്‌ തീരുമാനിക്കുക. മതിയായ അടിസ്ഥാന സൗകര്യമുള്ള, സ്കൂൾ പിടിഎയുടെയും തദ്ദേശസ്ഥാപനത്തിന്റെയും തീരുമാനം സഹിതം വിദ്യാഭ്യാസവകുപ്പിൽ അപേക്ഷിക്കുന്ന സ്കൂളുകളെയാണ്‌ മിക്സഡാക്കുക. പൊതുവിൽ ഇത്‌ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ്‌ സർക്കാരിന്റേത്‌. സമീപത്തെ ഏതെങ്കിലും സ്കൂൾ പൂട്ടേണ്ട സാഹചര്യമുണ്ടോ എന്നും പരിശോധിക്കും.

നിലവിൽ 138 സർക്കാർ, 243 എയ്ഡഡ് ഉൾപ്പെടെ 381 സ്കൂളാണ് ഗേൾസ്/ബോയ്സ് ആയി ഉള്ളത്.  ഈ സർക്കാർ 21 സ്കൂൾ മിക്സഡാക്കി. എല്ലാ മാർഗനിർദേശങ്ങളും പാലിച്ചാണ്‌ അനുമതി നൽകിയതെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top