20 April Saturday

പഴം, പച്ചക്കറി: എല്ലാ ജില്ലയ്‌ക്കും ശീതീകരിച്ച വാഹനം : പി പ്രസാദ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021


നാളികേരത്തിന്റെ അടിസ്ഥാനവില വർധിപ്പിക്കുന്നത്‌ പരിഗണനയിലാണെന്ന്‌ മന്ത്രി പി പ്രസാദ്‌ പറഞ്ഞു. റബറിന്‌ അടിസ്ഥാന വില 170 രൂപയാക്കിയിട്ടുണ്ട്‌. പഴം, പച്ചക്കറി എന്നിവ കേടുകൂടാതെ ഉപഭോക്താവിന് എത്തിക്കാൻ ശീതീകരണ സംവിധാനമുള്ള വാഹനങ്ങൾ ജില്ലകൾക്ക്‌ അനുവദിക്കും. 

പഴം, പച്ചക്കറി സംഭരണശാലകൾ ആരംഭിക്കാൻ പദ്ധതി നിർദേശിക്കാൻ  പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കും ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർമാർക്കും കർഷകർക്കും കർഷ കൂട്ടായ്മകൾക്കും അറിയിപ്പ്‌ നൽകി.  നഗര കാർഷിക വിപണികൾ 100 എണ്ണം  ഉടൻ പ്രവർത്തനം ആരംഭിക്കും. തനത്‌ കാർഷിക ഉൽപ്പന്നങ്ങൾ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി ന്യായവില ലഭ്യമാക്കാൻ വിവിധ ക്രമീകരണങ്ങളും ഏർപ്പെടുത്തിയെന്നും സി എച്ച്‌ കുഞ്ഞമ്പുവിന്റെ ശ്രദ്ധക്ഷണിക്കലിന്‌ മന്ത്രി മറുപടി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top