24 April Wednesday

ഓണം ബമ്പർ ഭാഗ്യക്കുറി വിൽപ്പന ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020


ഓണം ബമ്പർ ഭാഗ്യക്കുറി പ്രകാശനം ചൊവ്വാഴ്‌ച. ധനമന്ത്രി ടി എം തോമസ് ഐസക്കിൽനിന്ന്‌ വി കെ പ്രശാന്ത് എംഎൽഎ ടിക്കറ്റ് സ്വീകരിക്കും. നറുക്കെടുപ്പ്‌ സെപ്‌തംബർ 20ന്‌. 12 കോടി രൂപയാണ്‌ ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപ. രണ്ടാം സമ്മാനം ആറുപേർക്ക്‌ ഒരു കോടി രൂപവീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപവീതം 12 പേർക്കും നാലാം സമ്മാനം അഞ്ചുലക്ഷം രൂപവീതം 12 പേർക്കും ലഭിക്കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. മൺസൂൺ ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പും ചൊവ്വാഴ്‌ച നടക്കും. 30ന്‌ മാറ്റിവച്ച നറുക്കെടുപ്പാണ് ഇത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top