26 April Friday

102 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി ; രണ്ടാം ഘട്ടത്തിനായി 504 എണ്ണം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020


സ്വന്തംലേഖിക
ആർദ്രം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. ആദ്യ ഘട്ടത്തിൽ 170 പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയിരുന്നു.

രണ്ടാം ഘട്ടത്തിനായി 504 എണ്ണം തെരഞ്ഞെടുത്തു. 407 എണ്ണത്തിന്റെ നിർമാണത്തിന്‌ ഭരണാനുമതി നൽകി. ഇതിൽ പ്രവർത്തനസജ്ജമായ 102 കേന്ദ്രമാണ്‌ ഉദ്‌ഘാടനം ചെയ്തത്‌. ഇതോടെ  സംസ്ഥാനത്ത്‌ ആകെ 386 കുടുംബാരോഗ്യ കേന്ദ്രമായി. ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി നടന്ന ഉദ്‌ഘാടനച്ചടങ്ങിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ അധ്യക്ഷയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top