19 April Friday

കോൺഗ്രസിന്‌ വോട്ടുചെയ്‌തവർ വിരൽകടിക്കട്ടെ: ഐഎൻഎൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020


സംഘപരിവാറിന്റെ ഹിന്ദുത്വ അജൻഡയ്‌ക്ക് ഓശാന പാടുന്ന കോൺഗ്രസ്‌ നേതൃത്വത്തിന്റെ കാപട്യം മറനീങ്ങിയ സാഹചര്യത്തിൽ ബിജെപിക്ക് ബദൽ കോൺഗ്രസാണെന്ന് വീറോടെ വാദിക്കുകയും വാശിയോടെ വോട്ട്‌ നൽകുകയും ചെയ്തവർ കുറ്റബോധമുണ്ടെങ്കിൽ വിരൽ കടിക്കട്ടെയെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ്‌ എ പി അബ്ദുൽ വഹാബ്.
കോൺഗ്രസിലെ ആർഎസ്എസ്‌ സ്വാധീനത്തെ തടയിടാൻ നെഹ്‌റുവിനെപ്പോലെ ചുരുക്കം നേതാക്കൾക്കേ കഴിഞ്ഞിരുന്നുള്ളൂ. അവരുടെ കാലശേഷം തുടങ്ങിയതാണ് കാവിക്ക് ചുറ്റുമുള്ള കോൺഗ്രസിന്റെ സഞ്ചാരം. ശിലാന്യാസവുമായി ബന്ധപ്പെട്ട കോൺഗ്രസ്‌ നേതാക്കളുടെ ജൽപ്പനങ്ങളൊക്കെ ഈ ബാന്ധവത്തിന്റെ പുളിച്ചുതികട്ടൽ മാത്രമാണ്. ഇടതുപക്ഷത്തിനുമാത്രമേ സംഘപരിവാറിനെ പ്രതിരോധിക്കാനാവൂയെന്ന് കാലം തെളിയിക്കുകയാണ്–- വഹാബ് പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top