19 March Tuesday

നാടുണർത്തി വിളംബരജാഥ ; അങ്കണവാടി ജീവനക്കാരുടെ സംസ്ഥാന സമ്മേളനം 6, 7 ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022



തൃശൂർ
അങ്കണവാടി വർക്കേഴ്സ് ആൻഡ്‌ ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) 11–-ാം സംസ്ഥാന സമ്മേളനത്തിന്‌ മുന്നോടിയായി  തൃശൂർ നഗരത്തിൽ വിളംബരജാഥ സംഘടിപ്പിച്ചു. നൂറുകണക്കിന്‌ സ്‌ത്രീകൾ അണിനിരന്ന വിളംബരജാഥ സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ബുധനാഴ്‌ച പകൽ 11ന്‌ രഞ്ജന നിരൂല നഗറിൽ (സംഗീത നാടക അക്കാദമി റീജണൽ തിയറ്റർ) സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്യും. 363 പ്രതിനിധികളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ്‌ മേരി ജോബ്‌ അധ്യക്ഷയാകും. അങ്കണവാടി മേഖലയിലെ വിവിധ  പ്രശ്‌നങ്ങളും ഏറ്റെടുക്കേണ്ട പ്രക്ഷോഭപരിപാടികളും  ചർച്ച ചെയ്യുന്ന സമ്മേളനം  വ്യാഴാഴ്‌ച വൈകിട്ട്‌  സമാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top