19 March Tuesday

കാര്‍ട്ടൂണ്‍മാന്‍ ബാദുഷയെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023


ആലുവ
കാർട്ടൂൺമാൻ ഇബ്രാഹിം ബാദുഷയുടെ സ്‌മരണയ്‌ക്കായി ‘കാർട്ടൂൺമാൻ ജുൺ2 –-ആർട്ട്ഫിൽ ' പരിപാടി സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എം ആർ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

നൊച്ചിമ സേവന ലൈബ്രറി, കാർട്ടൂൺ ക്ലബ് ഓഫ് കേരള, പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. സേവന ലൈബ്രറിയിൽ ആരംഭിക്കുന്ന ‘ബാദുഷ പുസ്തക കോർണറി’ലേക്ക് ബാദുഷയുടെ പുസ്തകശേഖരം ഏറ്റുവാങ്ങി. ബാദുഷയുടെ ഇഷ്‌ടപ്പെട്ട ഗാനങ്ങൾ കോർത്തിണക്കി ടി പി വിവേക്, ഉല്ലാസ് പൊന്നാടി എന്നിവർ ‘ആർട്ട്‌ഫിൽ മെഹ്ഫിൽ' അവതരിപ്പിച്ചു.

കാരിക്കേച്ചർ കലാകാരന്മാരായ ഹസ്സൻ കോട്ടെപറമ്പിൽ, ഷാനവാസ്‌ മുടിക്കൽ, ചന്ദ്ര പ്രശാന്ത്, ബഷീർ കീഴ്ശേരി, പ്രിൻസ് കാർട്ടൂണിസ്റ്റ് എന്നിവർ ലൈവ് കാരിക്കേച്ചർ സൗജന്യമായി വരച്ചുനൽകി. സേവന പ്രസിഡന്റ് പി സി ഉണ്ണി, സെക്രട്ടറി അഡ്വ. ഒ കെ ഷംസുദീൻ, പെറ്റൽസ് ഗ്ലോബ് ചീഫ് കോ–-ഓർഡിനേറ്റർ സനു സത്യൻ, കെ ജി ദിലീപ് കുമാർ, കെ എം നെജീബ്, ആസിഫ് അലി കോമു, ഷിയാസ് അൽ സാജ്, ബാലകൃഷ്ണൻ കതിരൂർ, ഫനാൻ ബാദുഷ തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top