25 April Thursday

മാമലക്കണ്ടത്ത് വീണ്ടും കാട്ടാനശല്യം

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023


കോതമംഗലം
മാമലക്കണ്ടത്ത് വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം, ജനം ഭീതിയിൽ. വെള്ളി പുലർച്ചെ ചാമപ്പാറ കിഴക്കുംപറമ്പിൽ പൗലോസിന്റെ കാര്യാട് പ്രദേശത്തെ രണ്ടേക്കർ കൃഷിഭൂമിയിലാണ്‌ കാട്ടാനക്കൂട്ടമെത്തിയത്‌. നാൽപ്പതോളം കമുക്, വാഴ, കൊക്കോ തുടങ്ങിയ കൃഷികൾ നശിപ്പിച്ചു.

മാമലക്കണ്ടത്ത് രണ്ടുദിവസങ്ങളിൽ തുടർച്ചയായി പത്തോളം കാട്ടാനകൾ അക്രമം നടത്തി. കൃഷിയിടങ്ങളിൽ രാത്രിയും പകലും ജനങ്ങൾ കാവലിരിക്കുകയാണ്. പാട്ടകൊട്ടി ബഹളംവച്ചാണ് കാട്ടാനകളെ തുരത്തുന്നത്. കാട്ടാനശല്യം കുറയ്ക്കാൻ വനപാലകർ അലംഭാവം കാണിക്കുന്നതായി ആക്ഷേപമുണ്ട്‌. മാമലക്കണ്ടം താലിപ്പാറ മാലത്തടത്തിൽ എം വി രാജന്റെ കച്ചോലപ്പാറ പ്രദേശത്തെ ഒന്നേമുക്കാൽ ഏക്കർ കൃഷിഭൂമിയിൽ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top