20 April Saturday

കേരള ബാങ്കിന് ഏഷ്യയിൽ ഒന്നാംസ്ഥാനം

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022


തിരുവനന്തപുരം
ഏഷ്യയിലെ ഏറ്റവും വലിയ  സഹകരണ സംഘങ്ങളിൽ കേരള ബാങ്കിന്‌ ഒന്നാം സ്ഥാനം.   ലോകത്തെ ഏറ്റവും വലിയ 300 സഹകരണസ്ഥാപനങ്ങളുടെ പട്ടികയിൽ 35-ാം റാങ്കും നേടി . ധനകാര്യ സേവന മേഖലയിൽ   ലോകത്ത് ഏഴാം സ്ഥാനത്താണ്.   അന്തർദേശീയ സഹകരണ സഖ്യവും ( ഐസിഎ) യൂറോപ്യൻ സഹകരണ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് നടത്തിയ പഠനത്തിലാണ് വെളിപ്പെടുത്തൽ.  ഈ നേട്ടത്തിലൂടെ ലോക സഹകരണ പ്രസ്ഥാനത്തിൽ കേരളം ഇടം പിടിച്ചതായി  ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പറഞ്ഞു.  
വ്യവസായ - അവശ്യസേവന മേഖലയുടെ വിഭാ​ഗത്തിൽ ഊരാളുങ്കൽ ലേബർ സംഘത്തിന് ലോകത്ത് രണ്ടാം സ്ഥാനവും ലഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top