കൊച്ചി
കൊച്ചി കോർപറേഷൻ തെരഞ്ഞെടുപ്പിന്റെ എൽഡിഎഫ് പ്രകടനപത്രിക പ്രകാശനം ചെയ്‌തു. പ്രൊഫ. എം കെ സാനു പ്രകാശനം നിർവഹിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ് പ്രകാശനച്ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു.
സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പത്രികയുടെ വിശദാംശങ്ങൾ വിശകലനം ചെയ്‌ത് സംസാരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി പി രാജു അധ്യക്ഷനായി. എൽഡിഎഫ് കോർപറേഷൻ കമ്മിറ്റി സെക്രട്ടറി സി എം ദിനേശ്‌മണി സ്വാഗതവും സാബു ജോർജ് നന്ദിയും പറഞ്ഞു. മുഴുവൻ എൽഡിഎഫ് സ്ഥാനാർഥികളും ചടങ്ങിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..