12 July Saturday

ആവേശം ചോരാതെ ഡിവൈഎഫ്‌ഐ 
മേഖലാ ജാഥകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022


കോഴിക്കോട്‌/പത്തനംതിട്ട
കനത്ത മഴയിലും ആവേശം ചോരാതെ ഡിവൈഎഫ്‌ഐ മേഖലാ ജാഥകൾ. വടക്കൻ മേഖലാ ജാഥ കോഴിക്കോട്‌ ജില്ലയിൽ പര്യടനം പൂർത്തിയാക്കി. ചൊവ്വ  രാവിലെ നരിക്കുനിയിൽനിന്ന്‌ പര്യടനം ആരംഭിച്ച ജാഥ തിരുവമ്പാടി, കുന്നമംഗലം, ഫറോക്ക്‌ എന്നിവിടങ്ങളിലെ ഹൃദ്യമായ സ്വീകരണത്തിനുശേഷം കോഴിക്കോട്‌ ടൗണിൽ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്‌റ്റൻ വി വസീഫ്‌, മാനേജർ എസ്‌ ആർ അരുൺബാബു, അംഗങ്ങളായ എം വിജിൻ എംഎൽഎ, ആർ രാഹുൽ, എം വി ഷിമ, മിനു സുകുമാരൻ എന്നിവർ സംസാരിച്ചു.

വി കെ സനോജ് ക്യാപ്റ്റനായ തെക്കൻ മേഖലാ ജാഥയ്ക്ക് ചൊവ്വാഴ്ച പത്തനംതിട്ടയിൽ വൻ വരവേൽപ്പ് നൽകി.  കൊടുമണ്ണിലായിരുന്നു ആദ്യ സ്വീകരണം. പിന്നീട് കോന്നി, റാന്നി, കോഴഞ്ചേരി, തിരുവല്ല എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ജാഥാ മാനേജര്‍ ചിന്താ ജെറോം, അം​ഗങ്ങളായ എം ഷാജര്‍, ​ഗ്രീഷ്മ അജയഘോഷ്, ആര്‍ ശ്യാമ, കെ എം സച്ചിന്‍ദേവ് എംഎല്‍എ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top