28 March Thursday

ദുബായിൽ ബിസിനസ്‌ തുടങ്ങാൻ 
സൗകര്യം നൽകും: ഡിഎംസിസി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022


കൊച്ചി
ദുബായ് മൾട്ടി കമ്മോഡിറ്റിസ് സെന്ററും (ഡിഎംസിസി) ഗവൺമെന്റ് ഓഫ് ദുബായ് അതോറിറ്റി ഫോർ കമ്മോഡിറ്റീസ് ട്രേഡ് ആൻഡ്‌ എന്റർപ്രൈസും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി)യും ചേർന്ന്‌ സംഘടിപ്പിച്ച രാജ്യാന്തര റോഡ് ഷോ മെയ്‌ഡ്‌ ഫോർ ട്രേഡ് ലൈവ്‌ ഡിഎംസിസി എക്സിക്യൂട്ടീവ് ചെയർമാൻ അഹമദ് ബിൻ സുലായേം ഉദ്‌ഘാടനം ചെയ്‌തു. ദുബായ് കേന്ദ്രീകരിച്ച് ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അടിസ്ഥാനസൗകര്യങ്ങളും വിപണനസൗകര്യങ്ങളും ഒരുക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. കേരളത്തിൽനിന്നുള്ള നൂതന ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ പൂർണ പിന്തുണയും വാഗ്ദാനം ചെയ്തു.

ഡിഎംസിസിയുടെ ഫ്രീ സോണിൽ കമ്പനി ആരംഭിക്കുമ്പോൾ 100 ശതമാനം ഉടമസ്ഥാവകാശം, പ്രാദേശിക പങ്കാളികളില്ലാതെ സ്വന്തം ബിസിനസ്, പേഴ്സണൽ, കോർപറേറ്റ് വരുമാന നികുതിയിൽനിന്ന് ഒഴിവാക്കൽ തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  
ഫിക്കി കേരള ചെയർമാൻ ദീപക് എൽ അസ്വാനി, ഫോറിൻ ട്രേഡ്‌ ജോയിന്റ്‌ ഡയറക്ടർ ജനറൽ കെ എം ഹരിലാൽ എന്നിവർ സംസാരിച്ചു. ദുബായ് ഫ്രീ സോണിൽ ബിസിനസ് ആരംഭിക്കുന്നതിന്‌ വിവിധ വാണിജ്യ, വ്യവസായ സംരംഭകർ ഡിഎംസിസി പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തി.
ഡിഎംസിസി ഏഷ്യ, കിഴക്കൻ യൂറോപ്പ് പ്രതിനിധി ബാസൽ ബിറ്റർ ഫ്രീ സോണിലെ നേട്ടങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഡിഎംസിസി എക്സിക്യൂട്ടീവ് ഡയറക്ടർ സഞ്ജീവ് ദത്ത, അബാദ് ഗ്രൂപ്പ് മാനേജിങ്‌ ഡയറക്ടർ റിയാസ് അഹമ്മദ്, പേൾ ഇൻവസ്റ്റ്മെന്റ്‌ സിഇഒ മുഹമ്മദ് റാഫി, റിയ ഗ്രൂപ്പ് ഡയറക്ടർ തോമസ് മത്തായി, ഫിക്കി കേരള മേധാവി സാവിയോ മാത്യു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top